വിശദവിവരങ്ങള്‍ | |
വര്‍ഷം | 2012 |
സംഗീതം | വിദ്യാസാഗര്‍ |
ഗാനരചന | രാജീവ് നായര്‍ |
ഗായകര്‍ | കാർത്തിക്ക് ,മധു ബാലകൃഷ്ണൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: April 13 2012 04:52:20.
സുന് സുന് സുന്ദരിത്തുമ്പി ചെം ചെം ചെമ്പകക്കൊമ്പില്‍ സും സും ചൂളം മൂളാന്‍ വാ ഹോയു്.. ഹോയു്.. ഹോയു്.. (സുന് സുന് ) മഞ്ഞുമാര്ഗ്ഗഴി മാസമായി നെല്ലിമലരിലെ തേന്‍കണം കട്ടുപോവണ കള്ളക്കാറ്റിനു് നാണം നാനാഴി (സുന് സുന് ) താഴെ ജാതിമല്ലി പൂത്തുകുളിരുമീ താഴു്വാരം കോലമയില്പ്പീലി ഉഴിയും മാറ്റോരം ചന്തമുള്ള പന്തലൊരുക്കണതാരു് (താഴെ ) തൊട്ടാവാടിതത്തേ നിന്നെ കെട്ടാന്‍ പോവണതാരു് ഇല്ലിക്കാട്ടില്‍ മുല്ലത്തേരിൽ ചുറ്റും പൊന്നരിപ്രാവു് ഒരാശാമരം പൂക്കുന്നുവോ ഞാനും നീയും മാത്രം കണ്ടോ (സുന് സുന് ) ദൂരെ വേളിക്കുയില്‍ പാടി പദംവന്ന പൂമ്പാട്ടായി കാത്തിരിക്കുമാമ്പല്ക്കുളക്കരയോരം വെള്ളിമുകില്‍ പട്ടുവിരിക്കണ നേരം ഇട്ടാവട്ടത്തമ്മിണിക്കൊക്കിന്നൊത്തിരിനാക്കിടയൂമ ഇക്കിളി കൂട്ടും ചന്ദനത്തെന്നലിലിത്തിരിനാട്ടുനിലാവു് നിറതാരാട്ടിനായി നീലാംബരി ഞാനും നീയും മാത്രം കേട്ടോ (സുന് സുന് ) |