പ്രണയമാം (മിഴി )
This page was generated on May 5, 2024, 3:07 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംസുനില്‍ ലാല്‍
ഗാനരചനശ്രീവര്‍മ്മ പരവനേത്ത്
ഗായകര്‍ഹരികൃഷ്ണന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 10 2013 05:58:33.

പ്രണയമാം കാലൊച്ച കേട്ടൂ
മോഹിച്ചതൊന്നും അരികിലില്ല...
പിച്ചിപ്പൂവെച്ച സുന്ദരിയെ
തെക്കിനിക്കോലായിൽ കാത്തിരുന്നു...
പ്രണയമാം കാലൊച്ച കേട്ടൂ....

പെണ്ണേ നിനക്കു നൽകാൻ
സ്വപ്നത്തിൻ മഞ്ചലും കരിവളയും
മുണ്ടകപ്പാടത്തെ നെൽക്കതിരും
തൊടിയിലെ താരാട്ടിൻ ഓളങ്ങളും
പറഞ്ഞിരുന്നതു നീ വരുമെന്നാണോ...
തളിരിലേ...പൂങ്കുയിലേ...തേൻമൊഴിയേ...
പ്രണയമാം കാലൊച്ച കേട്ടൂ....

നിലാവിൻ ഒളിയായ് വന്നു
തൂവെള്ളക്കതിർമണിയായിരുന്നൂ...
ഒരിക്കലുമകലുവാനായിരുന്നോ
കനവുകളായി മറഞ്ഞിടുന്നോ...
പിരിയരുതിനിയൊരു നിമിഷവുമെന്നെ...
തളിരിലേ...പൂങ്കുയിലേ...തേൻമൊഴിയേ...
(പ്രണയമാം....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts