പരമാത്മാവിന്‍ (പ്രഭുവിന്റെ മക്കള്‍ )
This page was generated on April 18, 2024, 8:08 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഅറക്കൽ നന്ദകുമാർ
ഗാനരചനസജീവൻ അന്തിക്കാട്
ഗായകര്‍പി ജയചന്ദ്രൻ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 06 2012 01:59:03.
 
പരമാത്മാവിന്‍ പരമാര്‍ത്ഥത്തെ
പലരും പലതായി ചൊല്ലി (2)
പണ്ഡിതമന്യര്‍ പരഹൃദയജ്ഞര്‍
പലതാം ജാതിമതസ്ഥര്‍ (2)
കണ്ണിനു നേരേ കാണാത്തതിനും
എന്തിനുമേതിനുമെല്ലാം
ദൈവം എന്നൊരു പേരും ചാര്‍ത്തി
ചിന്തയെ ബന്ധിതമാക്കി

(പരമാത്മാവിന്‍ )

ആചാരങ്ങളനുഷ്ഠാനങ്ങള്‍ അന്ധവിശ്വാസങ്ങള്‍
ജനിച്ച മാത്രയില്‍ മതമായെത്തി പിടിച്ചുലച്ചു ജന്മത്തെ
(ആചാരങ്ങള)
സ്വതന്ത്രചിന്തയെ മതവ്രണത്തിന്‍ ഖഡ്ഗം വീശിയൊതുക്കി
മദിച്ചു നില്‍പ്പൂ മതമേലാളര്‍ പൗരോഹിത്യപരാഗങ്ങള്‍
പൗരോഹിത്യപരാഗങ്ങള്‍

(പരമാത്മാവിന്‍ )

മതം തെളിച്ചൊരു വഴിയില്‍ മര്‍ത്ത്യന്‍ നടന്നു വര്‍ഷശതങ്ങള്‍
വംശഹത്യകള്‍ കൂട്ടക്കൊലകള്‍ വര്‍ഗ്ഗീയതകള്‍ കുടിലതകള്‍
(മതം )
ഇരുള്‍ പരന്നൊരാ വഴിയില്‍ മര്‍ത്ത്യന്‍ പകച്ചു പോയി പലവട്ടം
ഉദിച്ചഗാധതമസ്സില്‍ പുതിയൊരു യുക്തിബോധ വെളിച്ചം
യുക്തിബോധ വെളിച്ചം

(പരമാത്മാവിന്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts