പൂമുല്ലക്കാവില്‍ (കൂടാരം [തെരുക്കൂത്തു്])
This page was generated on April 19, 2024, 6:55 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംകൈതപ്രം വിശ്വനാഥ്‌
ഗാനരചനറോയ് പുറമഠം
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:27.

പൂമുല്ലക്കാവിൽ തേനുണ്ണും പൂങ്കുയിലേ
മഞ്ഞണിയും രാവിൽ നീയാരെ തിരയുന്നു (2)
ആരെയോർത്തു പാടുന്നു പ്രണയരാഗമഞ്ജരി നീ ഓ..ഓ..
പൂത്തുലയും രാവിൽ നിൻ ചന്ദന മണിയറയിൽ
നവ സുന്ദര മോഹങ്ങൾ
(പൂമുല്ലക്കാവിൽ...)

തുളസിപ്പൂ ചൂടിയ കാർമുകിൽ വേണിയിൽ
വിരലോടിച്ചവനെന്നെ മാറോടു ചേർത്തു
ഇടനെഞ്ചിൻ താളത്തിൽ ആയിരം കഥ ചൊല്ലി
രാവിൽ കുളിരിൽ ചേർന്നുറങ്ങി
ചന്ദ്രിക വാനിൽ ഒളി തൂകി
(പൂമുല്ലക്കാവിൽ...)

ചുണ്ടത്തു മൂളുന്ന പൊൻമുളംതണ്ടുമായ്
അരയന്നത്തോണിയിൽ വന്നു ദേവൻ
എന്റെ ചൊടി പൂവിലെ പൂന്തേൻ നുകർന്നവൻ
അകലെ അകലെ പോയ് മറഞ്ഞു
താരകൾ മിഴിനീർ തൂകി വിണ്ണിൽ
(പൂമുല്ലക്കാവിൽ...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts