നിലാമലരേ നിലാമലരേ (ഡയമണ്ട് നെക്‌ലേസ് )
This page was generated on April 20, 2024, 9:22 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംവിദ്യാസാഗര്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍നിവാസ് രഘുനാഥൻ
രാഗംമാണ്ഡ്‌
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 13:13:37.

അ...

നിലാമലരേ നിലാമലരേ
പ്രഭാകിരണന്‍ വരാറായി
(നിലാമലരേ )
സുഗന്ധം മായല്ലേ
മരന്ദം തീരല്ലേ
കെടാതെന്‍ നാളമേ
നാളമേ ആളൂ നീ
(നിലാമലരേ )

മഴവിരലിന്‍ ശ്രുതി
മണലിലൊരു വരി
എഴുതുമോ ഇനി
ഒരു ജലകണം പകരുമോ ഇനി
ഒരു നറുമൊഴി അതുമതി ഇനി
ഈറന്‍കാറ്റില്‍ പാറി‌
ജീവോന്മാദം ചൂടി
പോരൂ പൂവിതളേ
(നിലാമലരേ )

നിമിഷശലഭമേ വരൂ വരൂ വരൂ
നിമിഷശലഭമേ മധു നുകരൂ ഇനി
ഉദയകിരണമേ കനകമണിയൂ നീ
ജനലഴികളില്‍ കുറുകുമോ കിളി
ഒഴുകുമോ നദി
മരുവിലും നീ
ഏതോ തെന്നല്‍ തേരില്‍
മാരിപ്പൂവും ചൂടി
പോരൂ കാര്‍മുകിലേ
(നിലാമലരേ )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts