വിശദവിവരങ്ങള്‍ | |
വര്‍ഷം | 2012 |
സംഗീതം | രതീഷ് വേഗ |
ഗാനരചന | അനൂപ് മേനോൻ |
ഗായകര്‍ | വിജയ് യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | അനൂപ് മേനോൻ ,മേഘ്ന രാജ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 02 2013 09:49:18.
കണ്മണീ നിന്നെ ഞാന്‍ ചേര്‍ത്തണയ്ക്കുമ്പോള്‍ വിണ്ണിലെ താരകം കണ്ണു ചിമ്മുന്നൂ.. ഒരു വേനല്‍ മഴയായ് നീ മുകില്‍ താഴും കൂടൊന്നില്‍ നിന്‍ മൗനമാം മാരിവില്‍ മൂടല്‍മഞ്ഞലയില്‍ കണ്മണീ നിന്നെ ഞാന്‍ ചേര്‍ത്തണയ്ക്കുമ്പോള്‍ വിണ്ണിലെ താരകം കണ്ണു ചിമ്മുന്നൂ.. താരഹാരം ചൂടിനില്‍ക്കും പാതിരാവനിയില്‍ ഒരു കന്നിമണ്‍തോണിയില്‍ കൊണ്ടുപോകാം ഞാന്‍ നിന്‍ പൂവല്‍ മെയ്യില്‍.. ഒരു തൂവല്‍ കാറ്റായ്.. താരിളം സ്വപ്നമേ മയങ്ങു നീ നെഞ്ചില്‍ കണ്മണീ നിന്നെ ഞാന്‍ ചേര്‍ത്തണയ്ക്കുമ്പോള്‍ വിണ്ണിലെ താരകം കണ്ണു ചിമ്മുന്നൂ.. കാണെക്കാണെ നീ നിറയും എന്‍ കിനാവലയില്‍ ഒരു പട്ടുനൂല്‍ തൊട്ടിലില്‍ താരാട്ടാം ഞാന്‍ പൊൻ ചുണ്ടിൻ തുമ്പില്‍.. നറുതേനിന്‍ ഗന്ധം.. മാറിലെ മോഹമേ മയങ്ങൂ നീ മെല്ലെ.. കണ്മണീ നിന്നെ ഞാന്‍ ചേര്‍ത്തണയ്ക്കുമ്പോള്‍ വിണ്ണിലെ താരകം കണ്ണു ചിമ്മുന്നൂ.. ഒരു വേനല്‍ മഴയായ് നീ മുകില്‍ താഴും കൂടൊന്നില്‍ നിന്‍ മൗനമാം മാരിവില്‍ മൂടല്‍മഞ്ഞലയില്‍ കണ്മണീ നിന്നെ ഞാന്‍ ചേര്‍ത്തണയ്ക്കുമ്പോള്‍ |