മഞ്ഞുകാലം (യക്ഷി ഫെയ്ത്ഫുള്ളി യുവേഴ്സ് )
This page was generated on May 4, 2024, 10:50 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഅരവിന്ദ് ചന്ദ്രശേഖര്‍
ഗാനരചനദേവദാസ്
ഗായകര്‍നേഹ എസ് നായർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 12 2012 10:25:47.

മഞ്ഞുകാലം.....
ഇതു കുന്നിനും കുളിരും കാലം
പാടുന്നു യാമം
പ്രണയാര്‍ദ്രമീ സംഗീതം
കണ്ണാടി നോക്കി
അഴകൊന്നുകൂടി നോക്കി
ഈ മിഴിയില്‍ മൊഴിയില്‍
പ്രണയം....പ്രണയം....
പോരൂ...പോരൂ....പരവശ ഞാന്‍...
മാരനു നേദിക്കാന്‍
ഒരു കുമ്പിള്‍ പാലപ്പൂ
മാറാക്കുളിരിനൊരിത്തിരി ചൂടു് ...
മാനം മച്ചുവിരിച്ചൊരു വീടു്...
ആ...ആ....ആ...ആ........
ആ...ആ....ആ...ആ........

മാനോടും മയിലാടും
കണ്ണില്‍ ചാഞ്ചാട്ടം
നീരാടും കടവത്തു്
കാറ്റിനു് തേരോട്ടം
തേനും പാലും ഊറും
നാവില്‍ നിന്‍ മന്ത്രം..(തേനും...)
ഇനി സ്നേഹത്തിന്‍ ചുണ്ടിനാല്‍
മുത്തുകള്‍ കോര്‍ക്കാം...
കാണാക്കൊമ്പിലെ
കന്നിപ്പൂ വിണ്ണില്‍ വിടര്‍ന്നു
കാണാക്കൊമ്പിലെ
കന്നിപ്പൂ വിണ്ണില്‍ വിടര്‍ന്നു
മന സ്നേഹത്തിന്‍ ചുണ്ടിനായ്
മുത്തുകള്‍ കോര്‍ക്കാം ....
ഇനി സ്നേഹത്തിന്‍ ചുണ്ടിനാല്‍
മുത്തുകള്‍ കോര്‍ക്കാം... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts