ആരോ വരാനുള്ള (യാത്രയ്ക്കൊടുവില്‍ )
This page was generated on April 27, 2024, 11:47 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംസതീഷ്‌ രാമചന്ദ്രന്‍
ഗാനരചനബിനോയ്‌ കൃഷ്ണന്‍
ഗായകര്‍ജെയിൻ സാബു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 18 2012 03:49:31.

ആരോവരാനുള്ള പോലെ
ദൂരെ ദൂരേയ്ക്കു നോക്കിയിരിക്കെ..(ആരോ...)
പടിപ്പുര പൂട്ടാതെ ജാലകം പൂട്ടാതെ
മിഴികള്‍ ചിമ്മാതിരിക്കെ
നിഴലൊന്നു വന്നു മാഞ്ഞില്ലേ
അതെന്‍ ജീവന്റെ ജീവനല്ലേ....
ആരോവരാനുള്ള പോലെ
ദൂരെ ദൂരേയ്ക്കു നോക്കിയിരിക്കെ....

ഇന്നു വരാതിരിക്കില്ലയെന്‍ ചാരെ
എന്നെന്നും പ്രതീക്ഷകളോടെ....(ഇന്നു..)
നിനച്ചിരിക്കുമ്പോള്‍ നിഴലായി നീയെന്റെ
കളിവീടു കാണുവാന്‍ വന്നതല്ലേ...
ഓര്‍മ്മകള്‍ ഇല്ലാതിരിക്കയില്ല...
കാലം ഓരോ കിനാവുമറിഞ്ഞു..
(ആരോ...)

മെല്ലെയവൻ വിരൽ‌ത്തുമ്പിലൊന്നുമ്മവെച്ചെങ്ങോ
മറഞ്ഞൊരു രാത്രി നേരം..(മെല്ലെയവൾ...)
മിഴികള്‍ മയങ്ങി മയങ്ങി ഉണര്‍ന്നയെന്‍
അരികില്‍ നിലാവിന്റെ ചേല മാത്രം..
അമ്പിളി എന്നോടു ചോദിച്ചു-
ജാലകം പൂട്ടാതുറങ്ങിയതെന്തേ...
(ആരോ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts