കാര്‍ത്തുമ്പി[D] (കൂടാരം [തെരുക്കൂത്തു്])
This page was generated on April 26, 2024, 3:23 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംകൈതപ്രം വിശ്വനാഥ്‌
ഗാനരചനറോയ് പുറമഠം
ഗായകര്‍നിസ്സാർ വയനാട് ,ജാസ്മിന്‍ സലിം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:28.

കാര്‍ത്തുമ്പിപ്പെൺമണിയാളേ തേനൂറും കവിതയുമായി
നീയും വരുമോ മഴവില്ലുപൂത്ത താഴ്വരയില്‍
കാര്‍ത്തുമ്പിപ്പെൺമണിയാളേ തേനൂറും കവിതയുമായി
നീയും വരുമോ മഴവില്ലുപൂത്ത താഴ്വരയില്‍
കണിക്കൊന്ന പൂക്കണദിക്കില്‍ മനസ്സൊന്നു പാറിനടന്നേ
നിന്‍തലോടല്‍ ഞാന്‍ കൊതിക്കും
ഓ...ഓ...നിന്‍മടിയില്‍ ഞാന്‍ മയങ്ങും
പ്രണയം വിരിയും...നീ മധുരം പകരും....
കാര്‍ത്തുമ്പിപ്പെൺമണിയാളേ തേനൂറും കവിതയുമായി
നീയും വരുമോ മഴവില്ലുപൂത്ത താഴ്വരയില്‍

കൈതപൂത്ത പോലെ നിന്‍ പൂമലര്‍ മേനി
തേനുതിര്‍ന്നപോലെ ഈ പൂവിതള്‍ച്ചൊടികള്‍
എന്തിനിത്ര നാണം ..എന്നടുത്തു നില്‍ക്കാന്‍
നില്ലെടി നില്ലെടി പാടെടി പെണ്ണേ....കുയില്‍പ്പാട്ടുപോലെ
നീയൊരു കുളിരായ് അണയൂ വേഗം ഇളംതെന്നല്‍ പോലെ
മൂളെടി താമരക്കിളിയെ..പുതിയൊരു രാഗം ചുണ്ടില്‍
പാടൂ....വീണ്ടും....
കാര്‍ത്തുമ്പിപ്പെൺമണിയാളേ തേനൂറും കവിതയുമായി
നീയും വരുമോ മഴവില്ലുപൂത്ത താഴ്വരയില്‍

മാവുപൂത്ത കാലത്തു കാതില്‍ നീയോതി
എനിക്കുള്ളതാണു നീ എന്‍ പ്രിയ ദേവീ
എന്തിനിത്രകാലം എന്നരികില്‍ നിന്നൂ
കുറുനിര തഴുകും അഴകേ പറയൂ... ഇനിയെന്നു ചേരും
മലരുകളഴകായ് വിരിയുംനേരം ഒന്നായ്‌ ചേരും
മനസ്സൊരു വൃന്ദാവനമായ് അതിലൊരു ചെമ്പകമലരായ്
നീ...എന്‍ ജീവന്‍
(കാര്‍ത്തുമ്പിപ്പെൺമണിയാളേ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts