മെല്ലെ മെല്ലെ മഴയായ് നീ (വീണ്ടും കണ്ണൂര്‍ )
This page was generated on April 25, 2024, 11:15 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംറോബിന്‍ തിരുമല
ഗാനരചനപ്രകാശ് മാരാർ
ഗായകര്‍സുദീപ് കുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അനൂപ് മേനോൻ ,കാതൽ സന്ധ്യ
ഗാനത്തിന്റെ വരികള്‍
Last Modified: May 20 2012 08:50:32.

മെല്ലെ മെല്ലെ മഴയായ് നീ
മനഃശംഖിൽ പെയ്തു നിറയേ..
മെല്ലെ മെല്ലെ മഴയായ് നീ
മനഃശംഖിൽ പെയ്തു നിറയേ..
ഈ പകലുവേണ്ടെന്നു് രാത്രിയോടു ഞാന്‍
ആദ്യമായ് ചൊല്ലി മെല്ലെ...
ഇനി പകലുവേണ്ടെന്നു് രാത്രിയോടു ഞാന്‍
ആദ്യമായ് ചൊല്ലി മെല്ലെ...
ഇനി മെല്ലെ മെല്ലെ മഴയായ് നീ
മനഃശംഖിൽ പെയ്തു നിറയേ..

താരതാമരകള്‍ വിരിയും ആര്‍ദ്രമായ്‌
പാതിരാ നീലയമുനയില്‍
നിന്റെ പ്രണയമാം ശീലുശിലകളാല്‍
തീര്‍ത്തു ഞാനെന്റെ താജ്മഹല്‍
പാട്ടുകാരിയാം കാറ്റു ചൊല്ലിയെന്‍
കാതിനോരത്തു മെല്ലെ
ഓര്‍ത്തിരിക്കുവാന്‍ രാത്രി പോരെന്ന നിന്റെ
സ്നേഹമന്ത്രണം...
മെല്ലെ മെല്ലെ മഴയായ് നീ
മനഃശംഖിൽ പെയ്തു നിറയേ....

രാത്രിമുല്ലയെ നേര്‍ത്ത തൂവലാല്‍
ഈറന്‍ നിലാവു തഴുകവേ...
നിന്റെ ചിരിനിലാ വിരലുതൊട്ടൊരാ-
നിമിഷ പ്രാവു നെഞ്ചില്‍ കുറുകവേ
ആരുമറിയാത്തൊരാദ്യരാഗത്തിന്‍
താരിതൾ നീര്‍ത്ത നേരമേ
കാത്തിരുന്നൊരാ അല്ലിയാമ്പലിൽ
പ്രിയ പാർ‌വ്വണം വീണ രാവിതില്‍
മെല്ലെ മെല്ലെ മഴയായ് നീ
മനഃശംഖിൽ പെയ്തു നിറയേ.... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts