മിഴിയിണകളില്‍ (ഔട്ട് സൈഡര്‍ )
This page was generated on May 4, 2024, 7:15 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംസംഗീത്
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
ഗായകര്‍അപര്‍ണ്ണ ഷിബു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശ്രീനിവാസൻ ,ഇന്ദ്രജിത് സുകുമാരൻ
ഗാനത്തിന്റെ വരികള്‍
Last Modified: June 29 2012 04:07:54.

മിഴിയിണകളിലാലോലം
കണിമലരുകൾ താലോലം
ഒന്നുപോലെ ദൈവം തന്ന
പൊന്നിന്‍ കണിയല്ലോ...
കനവല്ലോ....
(മിഴിയിണകളിലാലോലം‍..)

ഇടറും മനസ്സിൽ‌ കുളിരിന്‍ കിളി കൊഞ്ചും നാദം തന്നു
ഇരുളിന്‍ വഴിയില്‍ മിഴിവായ്..
വിരല്‍ത്തുമ്പില്‍ തളിരായ്
പാദസരങ്ങള്‍ കിലുങ്ങും..
അഴലകലും താളമായ്
ഇരുകോണിൽ കാഴ്ചകള്‍ കാണും
മിഴിചായും മാറിലായ്
ഇലകൊഴിയും കാലം തൂവൽ‌ക്കൂടേകും
ആരാരോ....
(മിഴിയിണകളിലാലോലം‍..)

അലയും മുകിളിന്നൊളിയില്‍
വരവർണ്ണപ്പട്ടം കാണാന്‍
ഒഴുകും പുഴ തന്‍ അലയില്‍ കളിയോടം തുഴയാം
തളിര്‍ വീശും കാറ്റേ നീയും പനിനീരായരികേ
പൊന്‍ വെയിലേ ഇനിയും വരുമോ നിഴലാട്ടമാടുവാന്‍
ഇലകൊഴിയും കാലം തൂവൽ‌ക്കൂടേകും
ആരാരോ....
(മിഴിയിണകളിലാലോലം‍..)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts