മൈലാഞ്ചി (കിടിലോല്‍ക്കിടിലം )
This page was generated on March 29, 2024, 11:21 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനകൈതപ്രം
ഗായകര്‍ബിജു നാരായണൻ ,സിന്ധു ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 08 2012 08:07:57.
 
മൈലാഞ്ചി മൈലാഞ്ചി
മൈലാഞ്ചിപ്പാട്ടിന്റെ മൊഞ്ചു കിലുങ്ങേണം
നിക്കാഹിനു തക്കാരപ്പന്തലൊരുങ്ങേണം
ഈ കളിയും ചിരിയും പോര
ഈ റങ്കും മൊഞ്ചും പോര
മുഹബത്തിന്‍ മയിലാട്ടത്തിനു
മേളം വേണം താളം വേണം (2)
(മൈലാഞ്ചിപ്പാട്ടിന്റെ )

ഒരു കുടുക്ക പൊന്നും വേണം
പട്ടു തട്ടമൊരായിരം വേണം
ദുബായീന്നു മാപ്പിളയെത്തുമ്പോള്‍ പത്രാസു് വേണം
മാണിക്യക്കൊട്ടാരം വേണം
(ഒരു കുടുക്ക )
പുതുമണവാട്ടിപ്പെണ്ണിനും ചെറുക്കനും
കിരുകിരെ മൊഴിയണ കട്ടിലു വേണം
മുഹബത്തു് നിറയേണം
കാനേത്തു് കഴിയേണം
(മൈലാഞ്ചിപ്പാട്ടിന്റെ )

ഷാജഹാനെപ്പോലെ മാപ്പിള മഹീറുമായി വന്നേ
ഹസനിക്കാടെ മോളു മുംതാസു് റാണിയായി നിന്നേ
(ഷാജഹാനെ )
നാണിച്ചു പോകണതെന്താണള്ളാ
മണിയറവാതിലടച്ചാല്‍ നിങ്ങടെ‌
പുകിലല്ലേ (3) പിന്നെ പുകിലല്ലേ
(മൈലാഞ്ചിപ്പാട്ടിന്റെ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts