നീ വിടപറയും (വീണ്ടും കണ്ണൂര്‍ )
This page was generated on April 23, 2024, 10:00 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംറോബിന്‍ തിരുമല
ഗാനരചനപ്രകാശ് മാരാർ
ഗായകര്‍നജീം അര്‍ഷാദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അനൂപ് മേനോൻ ,കാതൽ സന്ധ്യ
ഗാനത്തിന്റെ വരികള്‍
Last Modified: June 01 2012 02:57:13.

നീ വിടപറയും വേനലിലെ തളിര്‍ശലഭം ഞാന്‍
ഈ മിഴിനിറയും ഓര്‍മ്മയിലെ പീലിയാണു നീ...
ആ വേനല്‍ തന്ന മഞ്ഞുമേഘത്തൂവലാണു ഞാന്‍
ആ തൂവലാലെ മാഞ്ഞു നിന്ന തിങ്കളാണു നീ
എന്‍ വിരല്‍ തൊടുമ്പോള്‍ തേങ്ങിടുന്ന
വിരഹ വീണയാണു നീ....
നീ വിടപറയും വേനലിലെ തളിര്‍ശലഭം ഞാന്‍
ഈ മിഴിനിറയും ഓര്‍മ്മയിലെ പീലിയാണു നീ...

മഴ പെയ്ത രാവിന്റെ നിനവുപോൽ നീയെന്റെ
മിഴിവാതില്‍ പാതി തുറന്നു തന്നു
പറയാത്ത വാക്കിന്റെ തുള്ളികള്‍ തേടുന്ന
നോവിന്റെ ചിറകുള്ള വേഴാമ്പലായ്
തരളിതമൊരു മോഹത്തിന്‍ ചെറുകുളിരലയിളകുമ്പോള്‍
അറിയാതെ പറയാതെ വന്നതല്ലേ..
നീ അറിയാതെ പറയാതെ വന്നതല്ലേ..
നീ വിടപറയും വേനലിലെ തളിര്‍ശലഭം ഞാന്‍
ഈ മിഴിനിറയും ഓര്‍മ്മയിലെ പീലിയാണു നീ...

രാത്തൂവല്‍ വീഴുന്ന തീരത്തു രാപ്പാടി
ചിന്തിന്റെ ചെണ്ടായ് നീ വന്നതല്ലേ...
ചന്ദനത്താലത്തില്‍ ചെമ്പകമൊട്ടുപോല്‍
താരകമാനസം തന്നതല്ലേ..
കനവിഴവരരാഗത്തിന്‍ സ്വരദളമണി തേടുമ്പോള്‍
ഒരു സാന്ധ്യരാഗംപോല്‍ മാഞ്ഞതല്ലേ...
നീ ഒരു സാന്ധ്യരാഗംപോല്‍ മാഞ്ഞതല്ലേ....
നീ വിടപറയും വേനലിലെ തളിര്‍ശലഭം ഞാന്‍
ഈ മിഴിനിറയും ഓര്‍മ്മയിലെ പീലിയാണു നീ...


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts