ഈ ചില്ലയില്‍ നിന്നു (സ്പിരിറ്റ്‌ )
This page was generated on April 26, 2024, 7:35 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഷഹബാസ് അമൻ
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,കനിക ,സിദ്ധാർത്ഥ് ഭരതൻ ,ശങ്കർ രാമകൃഷ്ണൻ ,വിജയ് മേനോന്‍
ഗാനത്തിന്റെ വരികള്‍
Last Modified: July 29 2012 07:41:25.

ഈ ചില്ലയില്‍ നിന്നു ഭൂമിതന്‍ കൗമാര
കാലത്തിലേയ്ക്കു് പറക്കാം (2)
വാക്കുകളൊക്കെ പിറക്കുന്നതിന്‍ മുന്‍പു്
പൂക്കും നിലാവില്‍ കളിക്കാം
(ഈ ചില്ലയില്‍ )

സൗരമയൂഖങ്ങള്‍ മാത്രമുടുത്തു നാം
ഈറന്‍ മഴക്കാടിനുള്ളില്‍
വള്ളികളായി പിണഞ്ഞു നില്‍ക്കാം
നമുക്കൊന്നിച്ചൊരെപ്പൂവിടര്‍ത്താം
പൊന്‍വെയിലിലകളിലെന്ന പോലെ എന്നില്‍
നിന്നെ തിരഞ്ഞു പടര്‍ന്നു ചേരാം
(ഈ ചില്ലയില്‍ )

ആദിമവന്യസുഗന്ധം കലര്‍ന്നൊരു
പ്രാതസുതാര്യജലത്തില്‍
ആഴങ്ങളില്‍ വച്ചു് കൈകള്‍ കോര്‍ക്കാം
ജലപാതം പുതച്ചൊന്നു നില്‍ക്കാം
അലകളില്‍ വെണ്ണിലാവെന്ന പോലെ നിന്നില്‍
എന്നെ പകര്‍ന്നു നിറഞ്ഞൊഴുകാം




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts