പരപര വെളുത്തപ്പോള്‍ (പുലിവാല്‍ പട്ടണം )
This page was generated on April 30, 2024, 6:30 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംരവി ജെ മേനോന്‍
ഗാനരചനസുധാംശു
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 15 2012 06:25:54.

പരപര വെളുത്തപ്പോള്‍ പകലവനണഞ്ഞപ്പോള്‍
കിഴക്കിണിത്തളികയില്‍ ഒരു തിളക്കം
തലവര തെളിഞ്ഞെന്നാല്‍ തഴയുവാനാകുമോ
കൈവിരല്‍ തൊടുന്നിടം പൊന്നാകും....

പത്തരമാറ്റല്ലേ ഈ തങ്കക്കിനാവിനു്
ഇനി അത്തളപിത്തള കരകാട്ടച്ചന്തം..
തങ്കനിലാപ്പൊങ്കല്‍ ഒരു വെള്ളിനിലാത്തിങ്കൾ
ഇനി മിന്നണതെല്ലാം പൊന്നിന്‍ തരിയല്ലേ..
ആമാടപ്പെട്ടിക്കുള്ളില്‍ കൈയെത്താപ്പൊന്നിൻ മീതേ
പാറുന്നേ മോഹപ്പരുന്തു്....
ആമാടപ്പെട്ടിക്കുള്ളില്‍ കൈയെത്താപ്പൊന്നിൻ മീതേ
പാറുന്നേ മോഹപ്പരുന്തു്....
എഹേയ് തികിനക തികിനക നാ..
എഹേയ് തികിനക തികിനക നാ..(4)
(പത്തരമാറ്റല്ലേ....)

ചിമ്മിച്ചിമ്മി തുറക്കാം
നന്മക്കണി തെളിക്കാം
ആലോലരാഗങ്ങള്‍ പാടീടാം
തെന്നിത്തെന്നിപ്പറക്കാം
മഞ്ഞിന്‍ കൂട്ടിലൊളിക്കാം
മന്ദാരപ്പൂന്തേനില്‍ നീരാടാം
അമ്പാരിപ്പുറമേറേണം
അതിനായിരമാനകള്‍ അണയേണം
നെറ്റിപ്പട്ടം ചൂടേണം
തില്ലാനകളും പാടേണം
പൊന്നോലക്കുടകള്‍ നിരത്തേണം..
മണിമുറ്റം നിറയെ
തിരുവാതിരയലകള്‍ ഉയർ‌ത്തേണം..
എന്നും എന്നും
വെഞ്ചാമര വിശറികള്‍ വീശേണം...
ഇടവും വലവും
സ്വർല്ലോകത്തരുണികള്‍ തഴുകേണം
മനവും തനുവും
പകലുകൾ പലവിധ പുകിലുകള്‍ അതിനിടെ
തപ്പൊടു് തകിലൊടു് കൊമ്പൊടു് കുഴലൊടു്
മദ്ദളമരമണികിങ്ങിണി ചേങ്കില വാ....
(പത്തരമാറ്റല്ലേ....)

ആടിപ്പാടി രസിക്കാം ആനന്ദത്തിലിരിക്കാം
ആലിപ്പഴം തേടിപ്പോയീടാം
രാവിന്‍ ഈണം പഠിക്കാം
രാക്കൂത്താട്ടം നടത്താം
ഇരവെല്ലാം പകലാക്കി മാറ്റീടാം
അക്കുത്തിക്കു കളിക്കേണം
ചെറുബാല്യക്കാരായ് മാറേണം
കുഞ്ഞിക്കുറുമ്പു കാട്ടേണം
ഊഞ്ഞാലില്‍ ആടേണം
വെള്ളാമ്പല്‍പ്പൂവിതള്‍ വിരിയും
ഈ വെള്ളിനിലാവില്‍
രാക്കിളിയായ് പാടി നടക്കേണം
ഇരവുകള്‍ തോറും
ഗന്ധര്‍വ്വന്‍ കിന്നരി മീട്ടീടും
പുതുയാമം തോറും
പാലപ്പൂവിതളില്‍ മയങ്ങേണം
എന്നും എന്നും..
പകലുകൾ പലവിധ പുകിലുകള്‍ അതിനിടെ
തപ്പൊടു് തകിലൊടു് കൊമ്പൊടു് കുഴലൊടു്
മദ്ദളമരമണികിങ്ങിണി ചേങ്കില വാ....
(പത്തരമാറ്റല്ലേ....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts