വട്ടോലപ്പൂ (വാദ്ധ്യാർ )
This page was generated on May 1, 2024, 6:06 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംറിനിൽ ഗൗതം
ഗാനരചനരാജീവ് നായര്‍
ഗായകര്‍അനൂപ് ജി കൃഷ്ണന്‍ ,രെജു ജോസഫ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 17 2012 04:04:11.
 
വട്ടോലപ്പൂപ്പട്ടം കാണാന്‍ തൃത്താലത്തെങ്കാവില്‍ ചെല്ലാം
ചിറ്റോളം പൊന്‍ താളം കൊട്ടും മന്ദാരപ്പുഴ നീന്തിച്ചെല്ലാം
ഇനിയെന്നും പകലായി മാറ്റാം
രാപ്പറവക്കൂട്ടില്‍ പാര്‍ക്കാം
കാറ്റു് നീ കൂട്ടു്‌
പിടികിട്ടാപ്പട്ടം തട്ടിയെടുത്തട്ടത്തിരിക്കാം
ബോലാ തക ധിമി ധിമി തക ധിമി ധിമി തകൃത തോം
ഓ ലേ ആ തക ധിമി ധിമി തക ധിമി ധിമി തകൃത
(വട്ടോലപ്പൂപ്പട്ടം )

ത ത ത ത തട ത തക ത

ആശയുണരും തൂവലൊഴിയും കാര്‍പ്പരുന്തായി മാനം തൊടും
നോട്ടമെറിയാം വാക്കിലലിയാം പാട്ടിലാക്കാം തേരേറീറാം
കണ്ടറിഞ്ഞ മിഴി കേട്ടറിഞ്ഞ കഥ ലഹരിയായി നുരഞ്ഞു
കാത്തു വച്ച നുണ മാറ്റി വച്ച പണം കാറ്റിലിളകി വീണു
മിന്നല്‍ക്കൊടി നാളം മിഴി വെട്ടത്തെന്നും കാണാമുത്തിന്‍ വെള്ളിവെളിച്ചം
ബോലാ തക ധിമി ധിമി തക ധിമി ധിമി തകൃത തോം
ഓ ലേ ആ തക ധിമി ധിമി തക ധിമി ധിമി തകൃത
(വട്ടോലപ്പൂപ്പട്ടം )

ഗുപു് ഗുപ്ത (4)

ആറ്റിറമ്പില്‍ ചാഞ്ഞു പെയ്യും ആദ്യമഴയില്‍ മെയു് നനയാം
കാതില്‍ കുളിരും രാത്രി മന്ദം മോഹമനസ്സേ നീ കേള്‍ക്കുമോ
തേന്‍കിനാവിലെ നീര്‍പ്പളുങ്കുമായി പാല്‍നിലാവിലലിയാം
മേലേമാമലയില്‍ കാവല്‍ മാളികയില്‍ രാവുറങ്ങിയുണരാം
പാട്ടില്‍ പാലൂട്ടു് പതിരില്ലാമൊഴി പഴമൊഴി ചൊല്ലിപ്പഠിക്കാം
ബോലാ തക ധിമി ധിമി തക ധിമി ധിമി തകൃത തോം
ഓ ലേ ആ തക ധിമി ധിമി തക ധിമി ധിമി തകൃത
(വട്ടോലപ്പൂപ്പട്ടം )


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts