കടുംതുടി (മുല്ലമൊട്ടും മുന്തിരിച്ചാറും )
This page was generated on April 19, 2024, 11:01 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംമോഹന്‍ സിതാര
ഗാനരചനകൈതപ്രം ,ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
ഗായകര്‍മോഹന്‍ സിതാര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 10:38:27.

കടുംതുടിയായ് നെഞ്ചം പൊന്തണു് പൊന്തണു്
ചുടുകനലായ് കളമോ...(കടുംതുടിയായ്...)
കൊടുമുടിയില്‍ മുടി ആടണു് ആടണു്
പതറുകയായ് മിന്നല്‍....
നീ പോവുക പോവുക പോവുക കാണാ-
ദൂരങ്ങളെ താണ്ടുവാന്‍....
ഈ വീറിന്റെ പൊരുള്‍ തണലിന്റെ നിഴല്‍
കഥയായ് മാറിയോ...
ഈ ഉരുകുന്ന പകല്‍ കനിവിന്റെ കടല്‍
ഇരുളായ് തേങ്ങിയോ.....
തേങ്ങിയോ....നോവുമായ്....
(കടുംതുടിയായ്.....)

പലമുഖങ്ങളില്‍ പലഭാവമായ്
പകര്‍ന്നാട്ടമായി വേഷം ആടിയാടി..(പലമുഖങ്ങളില്‍..)
ഓ...അലയുന്ന കാറ്റായും അണയുന്ന പാട്ടായും
അകലങ്ങള്‍ തേടാനായ് പോയതെങ്ങോ....
ഈ ജീവിതങ്ങള്‍....
ഉള്ളുരുകി ഇടനെഞ്ചിടറി ഓടടിപതറി വഴിതേടി
കാടറിയാന്‍ ഈ കടലറിയാന്‍ മറുവാക്കറിയാന്‍
ഇനി വായോ....
ഓ...ഓ...ഓ...ഓ....

തലവരകളില്‍ തറുതലകളായ്
തകർന്നാടുവാന്‍ ശാപം വേട്ടയാടി..(തലവരകളില്‍..)
ഓ...നിറയാത്ത കണ്ണായും മുറിയാത്ത ചൊല്ലായും
ഹൃദയങ്ങള്‍ കാണാതെ മാഞ്ഞതെങ്ങോ....
ഈ ജീവിതങ്ങള്‍....
മഞ്ഞുരുകി മാമലയിളകി കാടടിയിളകി കൊതിയാലെ
ആരറിയാന്‍ ഈ മനമറിയാന്‍ നിന്‍ നേരറിയാന്‍
ഇനി ആരോ...
ഓ...ഓ...ഓ...ഓ....


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts