ചക്കരമാവിന്റെ (ശിലായുഗത്തിലെ അച്ചന്‍ )
This page was generated on May 1, 2024, 1:39 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംരാജാമണി
ഗാനരചനസഹീന്ദ്രന്‍ കീഴൂര്‍
ഗായകര്‍ശ്വേത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 28 2014 03:32:52.

ചക്കരമാവിന്റെ താഴേ തൊടിയിലെ
ചെറുനെല്ലിമരത്തിന്റെ ചോട്ടിൽ
പൂർണ്ണേന്ദു മാമരക്കൊമ്പിലൂടന്നൊരു
പുന്നാരം ചൊല്ലിയ രാത്രിയിൽ...
പുന്നാരം ചൊല്ലിയ രാത്രിയിൽ...
(ചക്കരമാവിന്റെ...)

ചിന്തകളന്തിക്കു മാനസചോരന്റെ
ചാരെയാ ശയ്യ വിരിച്ചുറങ്ങി...(2)
ചാരുവസന്തമായ് എൻ ചുണ്ടിലായിരം
ചുംബനപ്പൂക്കൾ ഉതിർത്തിടുമ്പോൾ
ചുംബനപ്പൂക്കൾ ഉതിർത്തിടുമ്പോൾ...
(ചക്കരമാവിന്റെ...)

പയ്യാരം കാട്ടിയ തെമ്മാടി കാറ്റൊരു
പാലമരത്തിൽ ഒളിച്ചിരുന്നു...(2)
പിന്നെ പരിഭവിച്ചാനന്ദം കൊള്ളുമ്പോൾ
പൂർണ്ണമയക്കത്തിൽ ഞാനുണർന്നു...
പൂർണ്ണമയക്കത്തിൽ ഞാനുണർന്നു...
(ചക്കരമാവിന്റെ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts