മകരന്ദം ഉണരുന്ന (ശിലായുഗത്തിലെ അച്ചന്‍ )
This page was generated on April 27, 2024, 10:55 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംരാജാമണി
ഗാനരചനസഹീന്ദ്രന്‍ കീഴൂര്‍
ഗായകര്‍ഇളയരാജ ഇന്ദീവരം ,രഞ്ജിനി മേനോൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 28 2014 03:31:07.

മകരന്ദം ഉണരുന്ന രാവിൽ
മനസ്സിന്റെ കുളിരുള്ള തേരിൽ
മഞ്ഞണിഞ്ഞെത്തിയ തമ്പുരാട്ടീ
മാനത്തെ സുന്ദരീ ചന്ദ്രലേഖേ...
മകരന്ദം ഉണരുന്ന രാവിൽ
മനസ്സിന്റെ കുളിരുള്ള തേരിൽ...

ഈ രാവിൽ നീയൊന്നും മിണ്ടിയില്ല
ഇടനെഞ്ചിൽ ഇക്കിളി കൂട്ടിയില്ല...
ഈ രാവിൽ നീയൊന്നും മിണ്ടിയില്ല
ഇടനെഞ്ചിൽ ഇക്കിളി കൂട്ടിയില്ല...
ഇനിയെന്നു കാണും നാം പ്രിയ തോഴീ
ഈ മണിമാറിലലിഞ്ഞു ചേരാൻ...
ഇനിയെന്നു കാണും നാം പ്രിയ തോഴീ
ഈ മണിമാറിലലിഞ്ഞു ചേരാൻ...

മകരന്ദം ഉണരുന്ന രാവിൽ
മനസ്സിന്റെ കുളിരുള്ള തേരിൽ
മഞ്ഞണിഞ്ഞെത്തിയ തമ്പുരാട്ടീ
മാനത്തെ സുന്ദരീ ചന്ദ്രലേഖേ...
മകരന്ദം ഉണരുന്ന രാവിൽ
മനസ്സിന്റെ കുളിരുള്ള തേരിൽ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts