വരവായി തോഴി വധുവായി (അരികെ - സോ ക്ലോസ് )
This page was generated on April 28, 2024, 6:36 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഔസേപ്പച്ചൻ
ഗാനരചനഷിബു ചക്രവർത്തി
ഗായകര്‍നിത്യശ്രീ മഹാദേവന്‍
രാഗംരീതിഗൗള
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 09 2012 07:01:51.

വരവായി തോഴി വധുവായി
വരലക്ഷ്മിപോലെ വരവായി
വരവായി തോഴി വധുവായി
വരലക്ഷ്മിപോലെ വരവായി
കാര്‍കൂന്തല്‍ കോതി അണിമുല്ല ചൂടി
അളിവേണിയാളെ നീ വരവായി....
വരവായി തോഴി വധുവായി
വരലക്ഷ്മിപോലെ വരവായി....
ആ....ആ....ആ.....

തുളുനാടു തന്നൊരഴകേ
കൺ‌കള്‍ തിരിനാളമല്ലേ തെളിയാന്‍
വരവായി തോഴി വധുവായി
തുളുനാടു തന്നൊരഴകേ
കൺ‌കള്‍ തിരിനാളമല്ലേ തെളിയാന്‍...
അറിയേണം തങ്കമകളേ
നിന്‍ അകതാരു കാണും കനവു്
വരവായി തോഴി വധുവായി
വരലക്ഷ്മിപോലെ വരവായി.....
ധനുമാസ രാവു വരവായി
കളിയല്ല പെണ്ണേ കല്യാണം....
വരവായി തോഴി വധുവായി
വരലക്ഷ്മിപോലെ വരവായി.......

അണിയേണം തിങ്കൾക്കൊടിയേ
പൊന്‍ അരഞ്ഞാണമഴകില്‍ അരയില്‍
വരവായി തോഴി വധുവായി
അണിയേണം തിങ്കൾക്കൊടിയേ
പൊന്‍ അരഞ്ഞാണമഴകില്‍ അരയില്‍...
അഴിയേണം തങ്കമകളേ
ഇന്നണയാത്ത നാണം കവിളില്‍
വരവായി തോഴി വധുവായി
വരലക്ഷ്മിപോലെ വരവായി.....
അറവാതില്‍ മെല്ലെ അടയാറായ്
കളിയല്ല പെണ്ണേ കല്യാണം...

വരവായി തോഴി വധുവായി
വരലക്ഷ്മിപോലെ വരവായി
വരവായി തോഴി വധുവായി
വരലക്ഷ്മിപോലെ വരവായി
കാര്‍കൂന്തല്‍ കോതി അണിമുല്ല ചൂടി
അളിവേണിയാളെ നീ വരവായി....(2)
വരവായി തോഴി വധുവായി
വരലക്ഷ്മിപോലെ വരവായി....(2)
ആ....ആ....ആ.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts