അംഗനമാരേ ആടിവാ (മിസ്റ്റര്‍ മരുമകന്‍ )
This page was generated on April 26, 2024, 9:53 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംസുരേഷ്‌ പീറ്റേഴ്‌സ്‌
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍രാഹുല്‍ നമ്പ്യാര്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദിലീപ് ,സനുഷ സന്തോഷ് ,ഖുശ്ബൂ ,ഷീല
ഗാനത്തിന്റെ വരികള്‍
Last Modified: September 01 2012 14:59:16.
 

ഹേ അംഗനമാരേ ആടി വാ
പടു വങ്കും ഹുങ്കും മാറ്റി വാ
പഞ്ചായത്തിന്‍ താക്കോലാ സാരിത്തുമ്പത്തു്
ബ്രഹ്മാണ്ഡത്തിന്‍ ആധാരം ഉണ്ടേ തോളത്തു്
അഹമ്മതി ജാതിയാ ജാഡയാ മോടിയാ
ഇതുങ്ങട നാക്കിനെ തോക്കിനു പേടിയാ
മിസ്റ്റര്‍ മരുമകനോടീ വാശിയൊന്നും വേണ്ടേ വേണ്ടാ
മിസ്റ്റര്‍ മരുമകനാണീ വീടിനെന്നും രാജാ രാജാ
(മിസ്റ്റര്‍ മരുമകനോടീ )

ഹോ - ആഭ്യന്തരം ഇവരുടെ കുടുംബസ്വത്തു്
തനിയങ്ങാടിത്തം ഇവരുടെ കൂടെപ്പിറപ്പു്
അറിയില്ല ക്ഷമയെന്ന പദം ഇവര്‍ക്കു്
ഞാന്‍ മൂക്കുവച്ചതെഴുതിക്കും ഇടയ്ക്കിടയ്ക്കു്
പണത്തിന്റെ പെരുപ്പം - പെരുപ്പം
അതു വരുത്തണ കുഴപ്പം കടുപ്പം
രാജകോകിലേ മല്ലികേ ലക്ഷ്മിയേ
ആടമ്പരനാരിമാര്‍ കൂട്ടമായു് പോരിനോ
മിസ്റ്റര്‍ മരുമകനോടീ വേഷംകെട്ടുകള്‍ വേണ്ടേ വേണ്ടാ
മിസ്റ്റര്‍ മരുമകനാണീ വീടിനെന്നും രാജാ രാജാ
(മിസ്റ്റര്‍ മരുമകനോടീ )

ഹേ ഹേ ഹേ ഹേ
മഞ്ഞളു് തൃപ്പലി നില്‍പ്പെന്നതേതോ
കുമ്പള ചെമ്പൊടി കുടഞ്ഞിട്ടു വായോ
ചന്ദന ചെമ്പക കുടപ്പന കണ്ടോ
അമ്പക മേമ്പൊടി കരിപ്പെട്ടി നീലോ
വേപ്പിലയാലില മാവില പൂക്കില
വെള്ളില അരച്ചിട്ടു തലമീതെ വെയ്യു്

ഹേ ഹേ - കെട്ടിലമ്മ ചമഞ്ഞിവര്‍ കെട്ടിലിരിക്കും
ഭൂമിക്കച്ചുതണ്ടു് തിരിക്കണ മട്ടില്ലിരിക്കും
ഹേ - വടികൊടുത്തവരെന്നും അടിയിരക്കും
കൊടുംതാണ്ഡവം കൊണ്ടടിമുടി നാടു് കുലുക്കും
നിലവിട്ടു് കളിച്ചാലൊടുക്കം - ഇവര്‍
നിലം പതിച്ചിരിക്കും കണിശം
ഹേ - രാജകോകിലേ മല്ലികേ ലക്ഷ്മിയേ
ദിനം ദിനം ഏഷണീം ഭീഷണീം ജോലിയോ
മിസ്റ്റര്‍ മരുമകനോടീ അഭ്യാസങ്ങള്‍ വേണ്ടേ വേണ്ടാ
മിസ്റ്റര്‍ മരുമകനാണീ വീടിനെന്നും രാജാ രാജാ
(മിസ്റ്റര്‍ മരുമകനോടീ )
ഹേ രാജാ രാജാ (3)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts