സുഗന്ധ നീരല (ഫ്രൈഡേ 11.11.11 ആലപ്പുഴ )
This page was generated on April 16, 2024, 9:20 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംറോബി അബ്രഹാം
ഗാനരചനബീയാർ പ്രസാദ്
ഗായകര്‍നജീം അര്‍ഷാദ് ,ഗായത്രി അശോകൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മനു ദേവ് ,ആൻ അഗസ്റ്റിൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 13 2013 03:49:56.

സുഗന്ധ നീരലയാഴിത്തിരയില്‍
പ്രണയവാർനുര പോലെ അലയാം
നീലിമയിയലും കണിമിഴിയിണയില്‍
അഴകേ ഞാനലിയാം...
തീരങ്ങളില്‍ നുരിമണിയായ്....

പാല്‍പ്പുഴക്കടവിലെ വെണ്‍കൽ‌പ്പടവുകള്‍
കാതോര്‍ത്ത പാദസരം....
നീര്‍ക്കണമിടറിയ നിന്‍ കാര്‍മുടിയിലെ
നീര്‍മുത്തു വാര്‍ന്ന സ്വരം....
പൊട്ടുകുത്തി തരുന്നൊരെന്‍ കാമുകന്‍റെ കുസൃതികള്‍
മേലാകെ തൂകിടും രോമാഞ്ചമായ്
പൂ മൂടുന്ന വനിയിലെ പുതുമഴയായ്
അഴകേ ഞാനലിയാം...
തീരങ്ങളില്‍ നുരിമണിയായ്....
അഴകേ ഞാനലിയാം...
തീരങ്ങളില്‍ നുരിമണിയായ്....
സുഗന്ധ നീരലയാഴിത്തിരയില്‍
പ്രണയവാർനുര പോലെ അലയാം..

നെന്മണിക്കതിരുകള്‍ ചുണ്ടില്‍ കരുതിയ
മാടപ്പിറാവുകളേ....
നിങ്ങള്‍തന്‍ ഇണയുടെ ചുംബന മധുവിനു
മോഹിച്ചു പാറുകയോ....
തൊട്ടടുത്തു വരുമ്പോഴെന്‍ മാറിലെ പൊന്‍ കനവുകള്‍
പൂവാക പോലവേ കൈ നീട്ടിയോ...
നീ പൂനുള്ളും കുറുമ്പുകള്‍ ശീലിച്ചുവോ....
അഴകേ ഞാനലിയാം...
തീരങ്ങളില്‍ നുരിമണിയായ്....
അഴകേ ഞാനലിയാം...
തീരങ്ങളില്‍ നുരിമണിയായ്....

സുഗന്ധ നീരലയാഴിത്തിരയില്‍
പ്രണയവാർനുര പോലെ അലയാം
നീലിമയിയലും കണിമിഴിയിണയില്‍
അഴകേ ഞാനലിയാം...
തീരങ്ങളില്‍ നുരിമണിയായ്....
ലലാല്ലലാ ലലാ ലലാ....
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts