വിശദവിവരങ്ങള്‍ | |
വര്‍ഷം | 2012 |
സംഗീതം | രതീഷ് വേഗ |
ഗാനരചന | റഫീഖ് അഹമ്മദ് |
ഗായകര്‍ | തുളസി യതീന്ദ്രൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 28 2012 13:16:35.
ആരോഹണം അവരോഹണം നീളും ജീവിതാലാപനം... ശ്രുതി ചേരാതെ സ്വരമാവാതെ ഈണങ്ങള്‍ പാടീടുമ്പോള്‍... ഏതോ രാഗം ഏതോ താളം മൂകം നെഞ്ചില്‍ നീറി.... ആരോഹണം അവരോഹണം നീളും ജീവിതാലാപനം... ആരണ്യകാണ്ഡം തീരാതെ വീണ്ടും നീളുന്നൊരേകാന്തയാനം ചാറും നിഴൽ പോലുമേതോ ചേരായ്മയായ് മാറിയാലോ ആത്മാവിലീ മൗനം മാറാലപോൽ മൂടി... ആരോഹണം അവരോഹണം നീളും ജീവിതാലാപനം... ശ്രുതി ചേരാതെ സ്വരമാവാതെ ഈണങ്ങള്‍ പാടീടുമ്പോള്‍... കാതോർത്തിരുന്നൊരീ ഈണങ്ങളെല്ലാം ശോകാന്ത ഗീതങ്ങളായി... ചാരെയിരുന്നാലും ഏറെ ദൂരങ്ങളില്‍ മാഞ്ഞു നമ്മള്‍ ഓരോ മനോലോകം കാരാഗൃഹങ്ങള്‍ പോലെ.... (ആരോഹണം അവരോഹണം....) |