ദൈവമെന്റെ (സ്വപ്നങ്ങളില്‍ ഹൈസല്‍ മേരി )
This page was generated on April 30, 2024, 2:42 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംജേഴ്സൺ ആന്റണി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍രഞ്ജിനി ജോസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 25 2012 03:42:33.

ലാല ലാല ലാലലാ....
ലാല ലാല ലാ....
ദൈവമെന്റെ ജീവനില്‍ വെൺ‌പ്രകാശമായ്...
എന്‍ അനാഥ യാത്രയില്‍ സ്നേഹനാളമായ്..
(ദൈവമെന്റെ ജീവനില്‍...)
നിന്നെ വാഴ്ത്തുമ്പോഴെന്നും നെഞ്ചിലെ
പാട്ടെല്ലാം പാവനം....ദേവാ....
(ദൈവമെന്റെ ജീവനില്‍...)

പാദങ്ങള്‍ നോവും പാതയില്‍
പൂക്കള്‍ പെയ്തു നീ....
പാവങ്ങള്‍ പേറും ഓര്‍മ്മയില്‍
പുണ്യമേകി നീ....
അങ്ങയിലിനിയെന്നും എൻ ജീവനു മോക്ഷം
നാഥാ നീ ആശ്രയം...(2)
മെഴുകായെരിഞ്ഞു തീര്‍ന്നിടാം
നിന്റെ കാല്‍ക്കല്‍ ഞാന്‍.....(2)
(ദൈവമെന്റെ ജീവനില്‍...)

കണ്ണീരാല്‍ മേഞ്ഞ കൂരയില്‍
കാവല്‍ നിന്നു നീ....
പ്രാർത്ഥിക്കാന്‍ മാത്രം ജീവിതം
കാത്തു പോന്നു ഞാന്‍....
എന്നിലെ മുറിവെല്ലാം നിന്‍ തിരുമുറിവാക്കി
നാഥാ നിന്‍ സാന്ത്വനം...(2)
ഒരു കോടി നന്ദി ചൊല്ലി ഞാന്‍
നിന്നെ വാഴ്ത്തിടാം.....(2)
(ദൈവമെന്റെ ജീവനില്‍...)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts