വെണ്ണിലാവിൻ (ശ്വാസം )
This page was generated on May 4, 2024, 11:36 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംകണ്ണൻ സൂരജ് ബാലൻ
ഗാനരചനവിനു കൃഷ്ണൻ
ഗായകര്‍മഞ്ജരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 28 2012 13:58:15.

സരിപാ പപ മപനിപ പപ മപഗമരിസ നിസരി
സരിപാ പപ മപനിപ മപഗമ പനിസപ നിമപ ഗമരി നിരിസാ....

വെണ്ണിലാവിന്‍ കുഞ്ഞുമേഘം അങ്ങു ദൂരെ പൊട്ടുകുത്തും
നിന്റെ പേരാണോ.....
ഹിമകണമണിമുകിലെഴുതിയ പ്രണയത്തിന്‍ കാവ്യമാണോ...
ഇനിയൊരു ജന്മമുണ്ടോ....അവിടൊരു തീരമുണ്ടോ....
(വെണ്ണിലാവിന്‍ കുഞ്ഞുമേഘം.....)

നിന്‍ മനസ്സില്‍ മയങ്ങുമ്പോള്‍ വെറുതേ തോന്നിയ പരിഭവങ്ങള്‍
കാണാതെന്നെ നീ വിളിക്കുമ്പോള്‍ വഴിയറിയാതെ ഞാന്‍ നില്‍ക്കുന്നു..
(നിന്‍ മനസ്സില്‍....)
പലതും പറഞ്ഞു ഞാന്‍ ഇരുളിന്റെ പാതയില്‍
ഒരു മൺ‌വിളക്കായ് എരിയുന്നു......
(വെണ്ണിലാവിന്‍ കുഞ്ഞുമേഘം.....)

തേടി വന്നതെന്തിനോ...വാതില്‍ പാതി ചാരിയും
കാത്തിരുന്നതാരെയോ ഞാന്‍ കൊതിച്ചു പോയ്...
(തേടി വന്നതെന്തിനോ...)
നീലരാവില്‍ ഏകയായി...ദേവരാഗ മാലയായി
ചാർ‌ത്തുവാനായ്....ഏറെ നാളായ് നിനച്ചു പോയി...
(വെണ്ണിലാവിന്‍ കുഞ്ഞുമേഘം.....)

സരിപാ പപമപ നിപ മപമപ ഗമനിസനിസരി
സരിപാ പപമപ നിപ മപഗമ പനിസപ നിമപ ഗമരി നിരിസാ....

ഞാനൊരാളീ തോണിയില്‍...മെല്ലെയെങ്ങോ പോകവേ
എന്‍ കിനാവിനുറങ്ങുവാനായ് കിടക്കയില്ല....
(ഞാനൊരാളീ ...)
എന്തിനെന്റെ കൈകളില്‍ നൽകുവാനായ് ഓര്‍മ്മകള്‍
രാജശില്പീ മൂകമായ് നീ വിലയ്ക്കു വാങ്ങി...
(വെണ്ണിലാവിന്‍ കുഞ്ഞുമേഘം.....) 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts