ശ്രീരാഗം (ശ്വാസം )
This page was generated on May 6, 2024, 6:57 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംകണ്ണൻ സൂരജ് ബാലൻ
ഗാനരചനവിനു കൃഷ്ണൻ
ഗായകര്‍ശ്രീനിവാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 28 2012 13:16:35.

ശ്രീരാഗമെന്റെയുള്ളില്‍ താളം മറന്നുപോയ്‌....
തീരാത്ത നോവിനുള്ളില്‍ ദൂരം അകന്നുപോയ്...
വിണ്ണോടു മേഘം ചൊല്ലി നീയെന്നെ ഓര്‍ക്കുമോ
മണ്ണില്‍ കൊഴിഞ്ഞ കണ്ണീര്‍ത്തുള്ളി വാർ‌ന്നുപോയ്
ഉള്ളില്‍ ചൊല്ലിയ വാക്കിന്നിതെന്തിത്ര പൊയ്മുഖം
ഓഹോ..പൊയ്മുഖം.....
(ശ്രീരാഗമെന്റെയുള്ളില്‍....)

ഒഹൊഹോ...ഓഹൊഹോ...ഒഹോഹോഹോഹോ..ഹോ...
ഓഹൊഹോ...ഒഹോ...ഓഹൊഹോഹൊഹൊഹോ...

അന്നാദ്യമായ്‌ നാം ദൂരെ യാത്രയായ്
കിനാവിന്‍ ജാലകങ്ങള്‍ നീ തുറന്നുവോ....
പറയാന്‍ കൊതിച്ച വാക്കുകള്‍ മറന്നുവോ
എന്റെ ഉള്ളിലെ മൂകവേദന
ആളൊഴിഞ്ഞ നേരവും ഞാനറിഞ്ഞുവോ...
കൂടെയാരുമില്ലെന്ന സത്യവും....
കൂടെയാരുമില്ലെന്ന സത്യവും....
(ശ്രീരാഗമെന്റെയുള്ളില്‍....)

ഒഹൊഹോ...ഓഹൊഹോ...ഒഹോഹോഹോഹോ..ഹോ...
ഓഹൊഹോ...ഒഹോ...ഓഹൊഹോഹൊഹൊഹോ...

ഈ രാത്രി മാഞ്ഞു പോയ്‌..നിലാവു മാത്രമായ്
പാതിരാവിന്‍ പൂക്കളും താഴെ വീണു പോയ്‌
കണ്ണീരുമായ് കാലം കാത്തിരുന്നുവോ
എന്റെ നെഞ്ചിലെ തീർത്ഥമാകുവാന്‍
പെയ്തൊഴിഞ്ഞ വാനവും നോക്കി നിന്നുവോ
നോവിന്‍ വീഥിയില്‍ ഞാനൊരാള്‍ മാത്രമായ്
ഞാനൊരാള്‍ മാത്രമായ്.....
ഞാനൊരാള്‍ മാത്രമായ്.....
(ശ്രീരാഗമെന്റെയുള്ളില്‍....) 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts