തിരുതാലിപ്പൊന്നുരുകും (ദി സ്നേക്ക് ആന്റ് ലാഡർ )
This page was generated on April 23, 2024, 12:54 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംപ്രദ്യുമന്‍ ശര്‍മ്മ
ഗാനരചനപയ്യാമ്പ്ര ജയകുമാർ
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 03 2012 09:27:49.

ആഹാ...ലാല ലാലാ....ആഹാ...ലാല ലാലാ...
തിരുതാലിപ്പൊന്നുരുകും ലോലസുമംഗലയാമം
ഇരുഹൃദയത്തില്‍ തിരുവാതിരമഴ പൊഴിയും നേരം..
(തിരുതാലിപ്പൊന്നുരുകും...)
മംഗളങ്ങള്‍ പാടാന്‍ വന്നു രാപ്പാടികള്‍...
കിനാമൈനകള്‍.....
തിരുതാലിപ്പൊന്നുരുകും ലോലസുമംഗല യാമം
ഇരുഹൃദയത്തില്‍ തിരുവാതിരമഴ പൊഴിയും നേരം..

തങ്കമഞ്ഞള്‍പ്പൊടി തൂകുന്നു തിങ്കള്‍ നിന്റെ ഇളം നെഞ്ചില്‍
കുങ്കുമച്ചാറലയില്‍ നിന്നുടെ അംഗരാഗമദം തിങ്ങി
(തങ്കമഞ്ഞള്‍പ്പൊടി...)
ഇന്ദ്രലോകപഥങ്ങള്‍ വര്‍ണ്ണദീപാവൃതം..
സുധാനിര്‍ഭരം.....
തിരുതാലിപ്പൊന്നുരുകും ലോലസുമംഗലയാമം
ഇരുഹൃദയത്തില്‍ തിരുവാതിരമഴ പൊഴിയും നേരം..

ശില്പധന്യകുടീരമിതില്‍ നീ കല്പനാരുണസുന്ദരിയായ്
ചിത്രവീണയിലംഗുലിതഴുകി എത്ര പൂത്തണിവല്ലരികള്‍..
(ശില്പധന്യ...)
അന്തരംഗം തേടി യുഗ്മഗാനാമൃതം....
നിശാസംഗമം.....
(തിരുതാലിപ്പൊന്നുരുകും...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts