എന്തിനെന്നറിയില്ല (മൈ ബോസ്സ് )
This page was generated on April 19, 2024, 12:57 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഈസ്റ്റ്കോസ്റ്റ് വിജയന്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 12 2012 11:29:38.

എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല
എപ്പൊഴോ നിന്നെ എനിക്കിഷ്ടമായി
ഇഷ്ടമായി.....
എന്നാണെന്നറിയില്ല എവിടെയെന്നറിയില്ല
എന്നിലെയെന്നെ നീ തടവിലാക്കി
എല്ലാം സ്വന്തമാക്കി...
നീ സ്വന്തമാക്കി...
എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല
എപ്പൊഴോ നിന്നെ എനിക്കിഷ്ടമായി
ഇഷ്ടമായി.........

ഇലകള്‍ കൊഴിയുമാ ശിശിരസന്ധ്യകളും
ഇന്നെന്റെ സ്വപ്നങ്ങളില്‍ വസന്തമായി
ഇതുവരെയില്ലാത്തൊരഭിനിവേശം
ഇന്നെന്റെ ചിന്തകളില്‍ നീയുണര്‍ത്തി
നീയെന്റെ പ്രിയസഖീ...പോകരുതേ...
ഒരുനാളും എന്നില്‍ നിന്നകലരുതേ...
എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല
എപ്പൊഴോ നിന്നെ എനിക്കിഷ്ടമായി
ഇഷ്ടമായി.........

മിഴികളില്‍ ഈറനായ് നിറയുമെന്‍ മൗനവും
വാചാലമായിന്നു മാറി....
സുരഭിലമാക്കിയെന്‍ അഭിലാഷങ്ങളെ
ഇന്നു നീ വീണ്ടും തൊട്ടുണര്‍ത്തി
നീയെന്റെ പ്രിയസഖീ...പോകരുതേ ...
ഒരുനാളും എന്നില്‍ നിന്നകലരുതേ...
എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല
എപ്പൊഴോ നിന്നെ എനിക്കിഷ്ടമായി
ഇഷ്ടമായി.........
എന്നാണെന്നറിയില്ല എവിടെയെന്നറിയില്ല
എന്നിലെയെന്നെ നീ തടവിലാക്കി
എല്ലാം സ്വന്തമാക്കി...
നീ സ്വന്തമാക്കി...
ഉം....ഉം....ഉം....


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts