ചിക് ചിക് (ഇഡിയറ്റ്സ് )
This page was generated on April 27, 2024, 11:22 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംനന്ദു കർത്താ
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍ജാസ്സി ഗിഫ്റ്റ്‌ ,ബിജിബാല്‍ ,ഷാന്‍ റഹ്മാന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 20 2012 03:53:46.

ചിക്കു് ചിക്കു് ചിറകില്‍....
വട്ടം ചുറ്റി പറന്നും...
ചിക്കു് ചിക്കു് ചിറകില്‍....
വട്ടം ചുറ്റി പറന്നും...
തന്തിന്നാരേ...തന്തിന്നാരേ......
കൊത്തിക്കൊത്തി മുറത്തില്‍
തത്തിത്തത്തി കളിച്ചും
തന്തിന്നാരേ...തന്തിന്നാരേ.....
തട്ടിമുട്ടി കഴിയാന്‍ ഒട്ടു കൊതിച്ചും
കച്ചിത്തുമ്പു കെടച്ചാൽ മട്ടു മറന്നും
കണ്ണു കെട്ടിപ്പറന്നാല്‍ ഉന്നം പിഴച്ചും
മുന്നും പിന്നും മറന്നാല്‍ താഴെ പതിച്ചും
തന്നത്താന്‍ ഊരാക്കുടുക്കിലായ്
വരവായ്...വരവായ്....
കനലാട്ടമാടിയാടിയവനിതിലേ....

തന്തിന്നാരേ...തന്തിന്നാരേ.....
തന്തിന്നാരേ...തന്തിന്നാരേ.....
തട്ടിമുട്ടി കഴിയാന്‍ ഒട്ടു കൊതിച്ചും
കച്ചിത്തുമ്പു കെടച്ചാൽ മട്ടു മറന്നും
കണ്ണു കെട്ടിപ്പറന്നാല്‍ ഉന്നം പിഴച്ചും
മുന്നും പിന്നും മറന്നാല്‍ താഴെ പതിച്ചും
തന്നത്താന്‍ ഊരാക്കുടുക്കിലായ്
വരവായ്...വരവായ്....
കനലാട്ടമാടിയാടിയവനിതിലേ....

ലക്കില്ലാത്ത പോക്കാണു ഭായ്...
അയ്യയ്യോ....അയ്യയ്യോ....കണ്ടില്ലേ...
ആ പോക്കാണൊരുപ്പോക്കു ഭായ്...ഹേയ്..
അയ്യയ്യോ....അയ്യയ്യോ....അമ്പമ്പോ....
കാശില്ലാതെ വീക്കാ‌ണു ഭായ്..ഹേയ്...
അയ്യയ്യോ....അയ്യയ്യോ.....കണ്ടില്ലേ...
ലോക്കില്ലാത്ത നാക്കാണു ഭായ്...ഹേയ്...
അയ്യയ്യോ....അയ്യയ്യോ....അമ്പമ്പോ....
തലപുകയ്ക്കും..വന്‍ കുഴിയൊരുക്കും
അതു മറക്കും...വന്നതില്‍ പതിക്കും..
തലപുകയ്ക്കും..വന്‍ കുഴിയൊരുക്കും
അതു മറക്കും...വന്നതില്‍ പതിക്കും..
പറ്റില്ലാ വേലയ്ക്കു കിട്ടില്ലാ കൂലിക്കു്
ഓര്‍ക്കില്ലാതേറ്റിട്ടു് കുറുവഴി തിരയുമ്പോള്‍
ഒപ്പിച്ചാല്‍ ഒക്കാതെ..എത്തിച്ചാല്‍ എത്താതെ
അച്ചാരം മുച്ചാരം അവളിവളതുവരവായ്...
വരവായ്...വരവായ്....
വരവായ്...വരവായ്....
കനലാട്ടമാടിയാടി ഇതുവഴിയേ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts