പൊന്നുമോനേ (യാത്ര തുടരുന്നു )
This page was generated on April 26, 2024, 3:59 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംമോഹന്‍ സിതാര
ഗാനരചനകെ അനില്‍ കൃഷ്ണന്‍
ഗായകര്‍തുളസി യതീന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഇർഷാദ് അലി ,ലക്ഷ്മി ഗോപാലസ്വാമി
ഗാനത്തിന്റെ വരികള്‍
Last Modified: November 26 2012 03:48:40.

പൊന്നുമോനെ താരാട്ടാം
രാരിരാരോ പാടാം ഞാന്‍
ഓമലേ നെഞ്ചിന്‍ തേങ്ങലേ
പൊന്നുമോനെ താരാട്ടാം
രാരിരാരോ പാടാം ഞാന്‍
ഓമലേ നെഞ്ചിന്‍ തേങ്ങലേ
എത്ര നാളിനി നിന്നെ..
തൊട്ടിലാട്ടും കുഞ്ഞേ
കണ്ണേ നീ ചായുറങ്ങൂ
വാവോ..ഉഹും ..ഉഹും..
അഹാഹ..അഹആഹാ.

പൈതലേ ..നെഞ്ചിലെ ..
തിങ്ങുമീ പാട്ടുകള്‍ കേള്‍ക്കുമോ
തെന്നലേ.. അറിയുമോ..
നീറുമീ മിഴിയിലെ നോവുകള്‍
തൂമഞ്ഞില്‍ തീരത്തന്നു തുള്ളിയ കാലം
മാമ്പൂവിന്‍ ചോട്ടിലന്നു പാറിയ കാലം
കുമ്മാട്ടി കൂന്നത്തേതോ
പൂത്തുമ്പി തേങ്ങും നേരം
പാതിരാ തെന്നലേ..
നീ പാടുമോ ..നീ പാടുമോ
പൊന്നുമോനെ താരാട്ടാം
രാരിരാരോ പാടാം ഞാന്‍
ഓമലേ നെഞ്ചിന്‍ തേങ്ങലേ

വേനലേ ..നിന്നിലെ..
നൊമ്പരം പകരുമീ ജീവനില്‍
മോഹമേ..നിന്നിലേ ..
താരിളം തണലുമായ് പോരുമോ
മുറ്റത്തെ മുല്ലവള്ളി പൂവിട്ടനേരം
മന്ദാരച്ചോട്ടില്ലന്നു മഴ വന്ന നേരം
കണ്ണാരം പൊത്തി മെല്ലെ
കണ്ണിട്ടു ചിരിക്കുന്ന പൂമുഖം ഓര്‍ക്കവേ
നെഞ്ചു തകരുന്നു.. നെഞ്ചു തകരുന്നു

പൊന്നുമോനെ താരാട്ടാം
രാരിരാരോ പാടാം ഞാന്‍
ഓമലേ നെഞ്ചിന്‍ തേങ്ങലേ
എത്ര നാളിനി നിന്നെ ..
തൊട്ടിലാട്ടും കുഞ്ഞേ
കണ്ണേ നീ ചായുറങ്ങൂ ..
വാവോ..ഉഹും ..ഉഹും..
രാരിരാരോ രാരാരോ..
രാരിരാരോ രാരാരോ..
ഓമലേ ..ഉഹും...ഉഹും..
ഓമലേ ..നെഞ്ചിന്‍ തെങ്ങലേ .
ഉഹും..ഉഹും..



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts