പല പല (ഐ ലവ് മീ )
This page was generated on April 28, 2024, 11:17 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംദീപക്‌ ദേവ്‌
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
ഗായകര്‍ജോബ് കുര്യൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ആസിഫ് അലി ,അനൂപ് മേനോൻ ,ഉണ്ണി മുകുന്ദൻ ,ഇഷ തല്‍വാര്‍
ഗാനത്തിന്റെ വരികള്‍
Last Modified: December 16 2012 10:15:24.

പല പല പല വഴികളിലെന്നും
പല മുഖമായ് മാറ്റിയതാരോ..
എന്നില്‍ നിറയും എന്‍ സ്വപ്നങ്ങള്‍...
വല വല വല വീശിയതാണേ..
വില പലതും പേശിയതാണേ...
കതിരോ പതിരോ അതു നോക്കാതെ
കളിയാടി ഞാനും ഞാനോ പാടാല്ലോ എന്നെന്നും
നാടാകെ പാടിപ്പാടി തീരാതെ ഈ ഞാനും
കുന്നോളം തേടിത്തേടി പോകാന്‍ വായോ....ഓ...
കടലോളം മോഹം കോരി തികയാതെ ഞാനും....

ഐ ലവ് മീ...ഓ ഓ ഓ...
ഐ ലവ് മീ...ഓ ഓ ഓ...
ഐ ലവ് മീ...ഓ ഓ ഓ...
ഐ ലവ് മീ...ഓ ഓ ഓ...

കളി കളി കളി കുഴലൂതിയ കാറ്റേ...
മനമറിയാന്‍ എത്തിയതാണോ...
വരുമോ പറയൂ എന്‍ മോഹങ്ങള്‍...
മണി മണി മണി ചില്ലകളല്ലോ..
തളിരിളകി തൂവിയതാണോ...
വഴിയും കുളിരായ് എന്നെ തേടും
അഴകാടി വായോ വായോ..കൂടാനും നീ വായോ...
പാരാകെ ഓടി ഓടി തളരുമ്പോള്‍ താങ്ങാന്‍
കണ്ണാരം പൊതിപ്പൊതി നേടാന്‍ വായോ...ഓ ഓ..
പിന്നാരം പൊക്കിപ്പൊക്കി ഉയരാതെ ഈ ഞാന്‍...

ഐ ലവ് മീ...ഓ ഓ ഓ...
ഐ ലവ് മീ...ഓ ഓ ഓ...
ഐ ലവ് മീ...ഓ ഓ ഓ...
ഐ ലവ് മീ...ഓ ഓ ഓ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts