വാർമതിയെ (ദ റിപ്പോര്‍ട്ടര്‍ )
This page was generated on April 26, 2024, 4:21 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംശരത്
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ശരത്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 03 2013 13:04:41.

വാർമതിയേ വാർമതിയേ വരുമോ
തഴുകിടുമോ കരിവാവിനെ ഈറൻ പരിമൃദു പാണികളാൽ
വാർമതിയേ വാർമതിയേ വരുമോ

മൂകദിനങ്ങൾ മാഞ്ഞൊരു വഴിയിൽ തേടിയ നേരൊളി നീ
ഓർമ്മയിലേതോ കാർമുകിലാലെ മൂടിയ വാരൊളി നീയേ
ഒരു നാൾ പാതയിലേകാകിയായ് പരിഭവമോടണയൂ
ഓ.. വാർമതിയേ വാർമതിയേ വരുമോ..

ആരറിയാനീ ജീവിതമോടും ആകുല വീഥികളെ
ആരുയിരായ് നീ ചാരെ വന്നാലും നീറിയ വേദനയെ
ഒരു പൂ തൂകുമീ ഏകാന്തമാം പരിമളമാരറിവാൻ
ഓ.. വാർമതിയേ വാർമതിയേ വരുമോ
തഴുകിടുമോ കരിവാവിനെ ഈറൻ പരിമൃദു പാണികളാൽ
വാർമതിയേ വാർമതിയേ വരുമോ

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts