കണ്മണി കണ്മണി (നത്തോലി ഒരു ചെറിയ മീനല്ല )
This page was generated on May 18, 2024, 7:00 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഅഭിജിത്ത് ഷൈലനാഥ്
ഗാനരചനഅനു എലിസബത്ത്‌ ജോസ്‌
ഗായകര്‍അജയ് സേതു വാര്യർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 03 2013 04:13:32.

കണ്മണീ...കണ്മണീ..കണ്ണാലെ പുല്‍കുമ്പോള്‍
ചേലേറും പൂവിന്‍ തേനായ് നീ...
കാര്‍കൂന്തല്‍ എന്‍മെയ്യില്‍
കൊഞ്ചിയാടും നേരത്തോ
എന്‍നെഞ്ചില്‍ ചേരും കൈത്താളം...
(കണ്മണീ...കണ്മണീ..‍...)
നിറപൊലിയായ് നീ വാ വാ...
എന്‍ മിഴിമുന മുന്നില്‍ വാ....
നിറപൊലിയായ് നീ വാ വാ...നീ വാ....
കളിചിരിയാടും കാലം....
ആ..നിഴലുകള്‍ നീളുമ്പോൾ
കണ്ണോരം സ്വപ്നം തേടും
തേന്‍വണ്ടായ് മാറും ഞാന്‍....
കളിചിരിയാടും കാലം....
ആ..നിഴലുകള്‍ നീളും നേരം
കണ്ണോരം സ്വപ്നം തേടും
തേന്‍വണ്ടായ് മാറും ഞാന്‍....

പതിവായ് എന്‍ മനതാരില്‍ മായാതെ വിടരുന്നു
നീയാകും പൂവിന്‍ മൊട്ടുകള്‍....
അറിയാതെ നിറയുന്നു...ചിമ്മുന്നു മിഴി രണ്ടും
പാരാകെ മിന്നും താരം പോല്‍...
പുഞ്ചിരി തൂകും പാരിജാതപ്പൂക്കളും
കസവിടുമിന്നാ നീലവാനില്‍ മേഘവും..
നിറപൊലിയായ് നീ വാ വാ...
എന്‍ മിഴിമുന മുന്നില്‍ വാ....
നിറപൊലിയായ് നീ വാ വാ...നീ വാ....
നീ വാ....കണ്ണായ് നീ...
കളിചിരിയാടും കാലം....
ആ..നിഴലുകള്‍ നീളുമ്പോൾ
കണ്ണോരം സ്വപ്നം തേടും
തേന്‍വണ്ടായ് മാറും ഞാന്‍....
കളിചിരിയാടും കാലം....
ആ..നിഴലുകള്‍ നീളും നേരം
കണ്ണോരം സ്വപ്നം തേടും
തേന്‍വണ്ടായ് മാറും ഞാന്‍....

(കണ്മണീ...കണ്മണീ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts