വിണ്ണിന്‍ കാളിന്ദിയെ (ക്ലൈമാക്സ് )
This page was generated on April 19, 2024, 2:30 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍മധു ബാലകൃഷ്ണൻ ,എലിസബത്ത് രാജു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 28 2013 03:52:39.

വിണ്ണിന്‍ കാളിന്ദിയെ കയ്യില്‍ കോരി മെല്ലെ
മണ്ണിനരുളിയ മുകിലഴകേ...
ഉള്ളില്‍ കിലും കിലും തേന്മാരീ....
മേഘം തീരാമോഹം തോരാതിറ്റും നേരം
ഒരു ദാഹം നെഞ്ചില്‍ കൂടുന്നില്ലേ പയ്യെപ്പയ്യെ...
ഹേയ് കള്ളക്കാറ്റേ വെക്കം വെക്കം ചുറ്റിച്ചുറ്റി തൂകില്ലേ നീ...
കുടം കുടം കുളിരാകെ....

മുല്ലയവള്‍ മാവിന്‍ മെയ്യില്‍ പ്രേമവല്ലിയാകും പോലെ
പടര്‍ന്നു നീ...കേറില്ലേ ഈറന്‍ മേനിയില്‍..
മുല്ലമണം പെയ്യും നാളില്‍ ദൂരെയുള്ള നാട്ടില്‍ നിന്നും
വിരുന്നിനായ് പോരില്ലേ...പാവം തുമ്പി നീ...
ചന്നം പിന്നം ചിന്നിച്ചിന്നി
തെന്നല്‍ത്തേരില്‍ തെന്നിത്തെന്നും
മഴയുടെ മധുരിമയോടെ...
കണ്ണും കണ്ണും തമ്മില്‍ത്തമ്മില്‍
ചൊല്ലാതെന്തോ ചൊല്ലുന്നില്ലേ...
കൊതിയുടെ കനലുകളോടെ....
ചേതോഹരം...കുറുമ്പിന്‍ കേളീവനം...
വിണ്ണിന്‍ കാളിന്ദിയെ കയ്യില്‍ കോരി മെല്ലെ
മണ്ണിനരുളിയ മുകിലഴകേ...
ഉള്ളില്‍ കിലും കിലും തേന്മാരീ....

നീലമുകില്‍പ്പെണ്ണിന്‍ മാറില്‍
മിന്നലെന്ന പോലെ എന്നെ
പുണര്‍ന്നു നീ...ചൂടില്ലേ ചൂടിന്‍ ജ്വാലകള്‍
വെള്ളിവിരല്‍ത്തുമ്പാല്‍ ചുണ്ടില്‍
പൊട്ടുതൊട്ടു നിന്നില്‍ പൊന്നേ...
കുതിര്‍ന്നു ഞാന്‍ ചാർ‌ത്തുന്നേ...ചെന്തീമൊട്ടുകള്‍...
ഇഷ്ടത്തോടെ മുട്ടിക്കൂടാന്‍
എന്നോ മൗനം മൂളുന്നില്ലേ
മഴയുടെ നനവുകളോടെ....
ഒന്നിച്ചൊന്നായ് എത്തിച്ചേരാന്‍
ആരോ മെല്ലെ ഓതുന്നില്ലേ
രതിയുടെ ശരമുനയോടെ....
സ്വര്‍ഗ്ഗങ്ങളേ...കൊതിച്ചോ സ്വപ്നങ്ങളെ....
(വിണ്ണിന്‍ കാളിന്ദിയെ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts