മയങ്ങാന്‍ കഴിയില്ലാ (ക്ലൈമാക്സ് )
This page was generated on April 26, 2024, 7:29 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍ഡെൽസി നൈനാൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 23 2013 08:55:12.

മയങ്ങാന്‍ കഴിയില്ലാ ഒരു ശലഭത്തിനും
മണിമുല്ല ചാരത്തു പൂത്തു നില്‍ക്കെ...
അടക്കാന്‍ കഴിയില്ല ചേതോവികാരങ്ങള്‍
രതിരാഗ രസം നീട്ടി അവള്‍ വിളിക്കെ...
രതിരാഗ രസം നീട്ടി അവള്‍ വിളിക്കെ...
മയങ്ങാന്‍ കഴിയില്ലാ ഒരു ശലഭത്തിനും
മണിമുല്ല ചാരത്തു പൂത്തു നില്‍ക്കെ...

ചുണ്ടത്തു വിരിയുന്ന ചുംബനപ്പൂക്കൾ‌ക്കു്‌
ചൂടുവാന്‍ വയ്യാത്ത ചൂടു്...
ചുണ്ടത്തു വിരിയുന്ന ചുംബനപ്പൂക്കൾ‌ക്കു്‌
ചൂടുവാന്‍ വയ്യാത്ത ചൂടു്...
അവളുടെ ഉള്ളിലെ തിളയ്ക്കുന്ന മധുവിനു്
പറയാന്‍ കഴിയാത്ത കുളിരു്...
നുകരുമ്പോള്‍...പറയാന്‍ കഴിയാത്ത കുളിരു്...
മയങ്ങാന്‍ കഴിയില്ലാ ഒരു ശലഭത്തിനും
മണിമുല്ല ചാരത്തു പൂത്തു നില്‍ക്കെ...

ശലഭത്തിന്‍ ഓര്‍മ്മയില്‍ മുദ്രകള്‍ ചാര്‍ത്താതെ
പൊഴിയുകില്ലീ മല്ലിപ്പൂവു്‍.....
ശലഭത്തിന്‍ ഓര്‍മ്മയില്‍ മുദ്രകള്‍ ചാര്‍ത്താതെ
പൊഴിയുകില്ലീ മല്ലിപ്പൂവു്‍.....
ഇതുവരെയറിയാത്ത നിര്‍വൃതിയരുളാതെ
പുലരുകില്ലീ നീലരാവു്...
ചിരിതൂകി പുലരുകില്ലീ നീലരാവു്...
(മയങ്ങാന്‍ കഴിയില്ലാ....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts