കന്നിപ്പെണ്ണേ (സൗണ്ട് തോമ )
This page was generated on April 20, 2024, 7:51 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഗോപി സുന്ദർ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍ശങ്കര്‍ മഹാദേവന്‍ ,റിമി ടോമി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദിലീപ് ,നമിത പ്രമോദ്
ഗാനത്തിന്റെ വരികള്‍
Last Modified: March 30 2013 04:35:28.

കന്നിപ്പെണ്ണേ കൺ‌കദളിത്തേനേ
കണ്ടപാടെ കട്ടെടുത്ത പട്ടു നിലാവേ...
ചിങ്ങം വന്നേ..ചെങ്കതിരും കൊണ്ടേ
ചങ്കിനുള്ളിൽ കാത്തുവെച്ച താലി തരില്ലേ...
കനവിൻ തോണി കൂട്ടു തുഴഞ്ഞോളേ...
കുളിരും കായൽ കാറ്റിലുലഞ്ഞോളേ
കടവിൽ ദൂരേ പൂവരങ്ങിൽ നാളെ
പൂക്കൈത പൂത്താൽ കല്യാണമല്ലേ...
(ഓ....കന്നിപ്പെണ്ണേ...)

കുട്ടിക്കാലത്തെ പൂമ്പാറ്റപ്പെണ്ണേ
ഇഷ്ടം കൂടാനായ് പോന്നില്ലേ പൊന്നേ...
തൊട്ടാലൊട്ടുന്ന മിഠായിപ്പയ്യൻ
കെട്ടി കൊണ്ടുപോകാൻ വന്നില്ലേ എന്നെ...
കുരുവിപ്പാട്ടിൽ കുപ്പിവള താളം
കനവിൻ ഉള്ളിൽ തപ്പു തക മേളം
ഒരു നാൾ നമ്മൾ കുഞ്ഞുവരമ്പോരം
കണ്ണാടിക്കണ്ണാലെ കിന്നാരം ചൊല്ലുന്നേരം
മഴ വന്നേ....
പതിയെ കാട്ടുചേമ്പിൻ ഇലയെടുത്തൊരു
കുട പിടിച്ചവളേ...
(കന്നിപ്പെണ്ണേ......)

ഹേയ്...ചുണ്ടിൽ ചൂളങ്ങൾ ചുമ്മാതെ മൂളി
വണ്ടായ് നീയെല്ലാം മിണ്ടാതെ മിണ്ടി
കണ്ടാലോടുന്ന കസ്തൂരി മാനേ
പണ്ടേ ഞാൻ നിന്റെ പിന്നാലെ കൂടി...
പതിയെ ഞാനോ പൂമരമായ് മാറി
തഴുകാനെത്തും തെന്നലു നീ ആയി
ഓ...കുമിയും നാണം നിൻ കവിളിൽ കൂമ്പി
കുന്നോളം മോഹങ്ങൾ കണ്ണാരം പൊത്താനെത്തി
ഇതിലേ നീ...വരുമോ പാതി പൂത്ത മണിമലരിനു
മധുമൊഴി തരുമോ...
(ഓ....കന്നിപ്പെണ്ണേ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts