ജന്മാന്തരങ്ങളിൽ (ഒറീസ്സ )
This page was generated on March 29, 2024, 2:25 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംരതീഷ് വേഗ
ഗാനരചനആലങ്കോട് ലീലാകൃഷ്ണൻ
ഗായകര്‍കാർത്തിക്ക്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 10 2013 14:34:23.
 നന നാ...നന നാ...
ജന്മാന്തരങ്ങളിൽ നീ...എൻ മന്ത്രവീണയിൽ...
വിരിയും നിലാവിന്റെ രാഗം...ആ...ആ....
ഹൃദയതന്തുക്കളിൽ ...ഋതുഭരിത താളങ്ങളായ്
അതിദൂര ദേശാന്തരം...അകലേ....അകലേ....
ജന്മാന്തരങ്ങളിൽ നീ...എൻ മന്ത്രവീണയിൽ...ആ...ആ...

മിഴിനീരിലാരോ നനയാതെ പാടി
പിരിയാതെ നാം പോന്നൊരീ വീഥിയിൽ...
വഴികളില്ലാത്ത മണലിടങ്ങളിൽ
തിരകൾ കോൾകൊണ്ട പ്രണയ മാരിയിൽ
നീ വഴിയായ്...തുണയായ്....ആ...ആ....
ജന്മാന്തരങ്ങളിൽ നീ...എൻ മന്ത്രവീണയിൽ..ഹാ...ആ...

ഇനിയും വരുംനാൾ കഥയാണു കാലം
ഒരു രാത്രിയിൽ കൈവിടും നോവുകൾ...
നിണമൊടുങ്ങാത്ത ഫലിനിലങ്ങളിൽ
ഉയിരു കത്തുന്ന പ്രണയവേനലിൽ
നീ തിരയായ്‌...പ്രഭയായ്...ആ...ആ...
ജന്മാന്തരങ്ങളിൽ നീ...ഈ മന്ത്രവീണയിൽ...
വിരിയും നിലാവിന്റെ രാഗം...ആ...ആ....
ഹൃദയതന്തുക്കളിൽ ...ഋതുഭരിത താളങ്ങളായ്
അതിദൂര ദേശാന്തരം...അകലേ....അകലേ....
ജന്മാന്തരങ്ങളിൽ നീ...എൻ മന്ത്രവീണയിൽ...ആ...ആ...



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts