മേഘമേ (ഒറീസ്സ )
This page was generated on April 28, 2024, 7:42 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംരതീഷ് വേഗ
ഗാനരചനപ്രകാശ് മാരാർ
ഗായകര്‍ഹരിചരൻ ശേഷാദ്രി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഉണ്ണി മുകുന്ദൻ
ഗാനത്തിന്റെ വരികള്‍
Last Modified: June 21 2013 10:41:51.
 മേഘമേ നിൻ തൂവൽ എഴുതിയോ ഈ വർണ്ണം
നെഞ്ചിലെ രാസ്വപ്നം ...ഹോ മണ്ണിതിൽ വീണപോലെ...
ഈറൻ മഞ്ഞിൽ നീരാടി തൂവൽ തോർത്തും
പുലരി‌പ്രാവേ..എന്നാവോ പൂമാംഗല്യം...ഹേയ്...ഹെഹേയ്....

മണ്ണു തംബുരു തന്ത്രി കെട്ടുന്നൊരൂയലിൽ
ഏതോ ബാവുൾ രാഗം മെല്ലെ ആടുന്നുവോ...
ഈ ഗ്രാമ ഋതുരേണുവിൽ വീഴെ മനം...ഹേ...ആ...
ജലമണിയായ് പതിയെ കരുതീടാം മനതാരിൽ
കൈക്കുമ്പിളിൽ സ്നേഹാർ‌ദ്രമായ്....

മുകിലുകാളകൾ മേയുമന്തിതൻ ചെരുവിൽ
നീലതാരകങ്ങൾ മന്ത്രമോതുന്നുവോ.....
ഒരു സാന്ധ്യ സൂര്യാങ്കുരം..തന്നെ പോയി...ഹേയ്..ആ...
രാവാതിൽ ചാരി മിഴിയറിയും വിധുവിനായ്
പ്രിയമേറുമീ നറുമന്ത്രണം...

മേഘമേ നിൻ തൂവൽ എഴുതിയോ ഈ വർണ്ണം
നെഞ്ചിലെ രാസ്വപ്നം...മണ്ണിതിൽ വീണപോലെ...
ഈറൻ മഞ്ഞിൽ നീരാടി തൂവൽ തോർത്തും
പുലരി‌പ്രാവേ..എന്നാവോ പൂമാംഗല്യം...ഹേയ്...ഹെഹേയ്....



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts