പൊന്നൂഞ്ചലിൽ (ആസ്ക് (ആറ് സുന്ദരിമാരുടെ കഥ) )
This page was generated on April 19, 2024, 4:54 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംദീപക്‌ ദേവ്‌
ഗാനരചനകൈതപ്രം
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 16 2013 09:15:01.

പൊന്നൂഞ്ചലിൽ....എന്നൂഞ്ചലിൽ
അമ്മ മോൾക്കായെന്റെ താലോലങ്ങൾ
കണ്ണുറങ്ങുവാൻ...വാവുറങ്ങുവാൻ
അമ്മ മോൾക്കായെന്റെ താരാട്ടുകൾ
നന്മയൊന്നിനും പകരം തരാൻ
നന്ദിയോതിയാൽ മതിയാകില്ലമ്മേ...
പൊന്നൂഞ്ചലിൽ....എന്നൂഞ്ചലിൽ
അമ്മ മോൾക്കായെന്റെ താലോലങ്ങൾ
പൊന്നൂഞ്ചലിൽ....എന്നൂഞ്ചലിൽ .....

സ്നേഹം ചൊരിയും സാന്ത്വനമെവിടെ
ഈ ചിരിയെവിടെ...ചൊല്ലാമോ....
ഈ മനമെവിടെ...പൂങ്കുളിരെവിടെ
വെറുമൊരു കുഞ്ഞാം ഈ ഞാനോ....
സ്വപ്നം കാണാൻ തളർന്നുറങ്ങു്
വർണ്ണപ്പുലരിയിൽ ഉണരാൻ നിറഞ്ഞുറങ്ങു്...
പൊന്നൂഞ്ചലിൽ....എന്നൂഞ്ചലിൽ
അമ്മ മോൾക്കായെന്റെ താലോലങ്ങൾ

വാവാവോ....വാവാവോ...
അമ്മേടമ്മിണിക്കുഞ്ഞിനു രാരിരാരോ..(2)

വിണ്ണിൽ തേടും താരകളെവിടെ
വാർമുകിലെവിടെ...എന്നമ്മേ....
അക്ഷരമെഴുതും പൂവിരലെവിടെ
കുസൃതികളെവിടെ...പൊന്നമ്മേ
ആർദ്രനിലാവിൻ വിശാലതയിൽ
നീലപ്പട്ടുറുമാലിൽ കിടന്നുറങ്ങു്...
(പൊന്നൂഞ്ചലിൽ........)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts