നിളക്കു മുകളില്‍ (ചൊല്ലിയാട്ടം )
This page was generated on April 19, 2024, 2:53 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംരവീന്ദ്രൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍ആ‍ശ ജി മേനോൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 14 2014 00:56:46.
നിളയ്ക്ക് മുകളില്‍ നീലാംബരിയുടെ
മേഘതിരനോട്ടം....(2)
മനസ്സിനുള്ളില്‍ മകരനിലാവിന്‍
മംഗള മുടിയാട്ടം
നിളയ്ക്ക് മുകളില്‍ നീലാംബരിയുടെ
മേഘതിരനോട്ടം

തിരുതേവിക്കാവിലെയമ്മേ വെളിപാടുകള്‍ തന്നാലും നീ
നിറചാന്തും നിന്‍തിരുമുടിയും കണി കാണേണം..(2)

ചുറ്റുവിളക്കു കൊളുത്തി വിളിക്കുക ചെമ്പല്ക്കുരുവികളെ
നെറ്റിയിലഴകിന്‍ തൊടുകുറി ചാര്‍ത്തുക പൌര്‍ണമി വാവുകളെ
തിരുതുടിയില്‍ തുയിലുണരും താളപ്രാവുകളെ
പ്രാവുകളെ... പ്രാവുകളെ
നിളയ്ക്ക് മുകളില്‍ നീലാംബരിയുടെ
മേഘതിരനോട്ടം


മഴചാറും പുഴയുടെ നെഞ്ചില്‍ നിഴലാലെ മിഴാവുകള്‍ കൊട്ടാം
കിളിപാടിയ തുഞ്ചന്‍ കളരിയെ വലവും വെയ്ക്കാം

കൊയ്ത്തു കഴിഞ്ഞ കതിര്‍ക്കനവുള്ളൊരു കന്നിനിലാപ്പാടം(2)
കൈതകള്‍ കഥകളി മുദ്രകള്‍ കാട്ടും കാറ്റിന്‍ കതിര്‍മേളം
തിമിലകളില്‍ ഇര തിരയും വേനല്പ്പറവകളോ
പറവകളോ.... പറവകളോ

നിളയ്ക്ക് മുകളില്‍ നീലാംബരിയുടെ
മേഘതിരനോട്ടം
മനസ്സിനുള്ളില്‍ മകരനിലാവിന്‍
മംഗള മുടിയാട്ടം
നിളയ്ക്ക് മുകളില്‍ നീലാംബരിയുടെ
മേഘതിരനോട്ടം


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts