വാനം പുതുമഴപെയ്തു (എ ബി സി ഡി - അമേരിക്കൻ ബോൺ കൺഫ്യൂസ്ഡ് ദേശി )
This page was generated on April 19, 2024, 1:38 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഗോപി സുന്ദർ
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ഗോപി സുന്ദർ ,അന്ന കാതറിന വളയില്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 10 2013 04:18:40.

നാട്ടു തുടി താളം കേട്ടു്
മുളം തുടി ഈണം കേട്ടു്
കൂടുവിട്ട കാട്ടുകോഴി
ആട്ടംപോലെ സൂര്യൻ വന്നേ...(2)

വാനം പുതുമഴ പെയ്തു
സായംസന്ധ്യ വിടർന്നു
അരികേ...ഒഴുകും കനവേ
അറിയാക്കഥ തൻ കടലേ...
നീയിതിലേ.....
വാനം പുതുമഴ പെയ്തു
സായം സന്ധ്യ വിടർന്നു...
(നാട്ടുതുടി...)

ഏതോ നാളം...വീഴും നേരം
മിഴി തെളിയവേ....
വഴി നിവരവേ....
മഴയായ് പൊഴിയും മുകിലേ
വെയിലായ് വിരിയും കതിരേ....
ഈ വഴിയേ...
വാനം പുതുമഴ പെയ്തു
സായം സന്ധ്യ വിടർന്നു
അരികേ...ഒഴുകും കനവേ...
അറിയാക്കഥതൻ കടലേ
നീയിതിലേ.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts