വിശദവിവരങ്ങള്‍ | |
വര്‍ഷം | 2013 |
സംഗീതം | അരുൺരാജ് |
ഗാനരചന | അജി പുത്തൂർ |
ഗായകര്‍ | നിഷാന്ത് ,ശ്രീക്കുട്ടി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സാഗർ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 18 2013 08:48:16.
പലതും പറഞ്ഞു...പറയാതിരുന്നു പറയേണ്ടതു നാം മറന്നു...മറന്നു... പറയാതറിഞ്ഞു ..പലതും തിരഞ്ഞു പറയാത്തതു നാം പറഞ്ഞു...പറഞ്ഞൂ... പൊന്നിൻ വട്ടക്കിണ്ണം മിന്നിച്ചിന്നും കണക്കെന്നും എന്റെ രാക്കൂട്ടിലെ ഉമ്മറത്തിണ്ണയിൽ അന്തിക്കിനാവിൻ ഊയലിൽ നീ കൂകൂ കുക്കു കൂകൂ കുയിൽ പാട്ടായ് നീയെൻ പുലർവേളകളാകെ നിറയും ഈറനാർന്നൊരീണമായി ആതിരപ്പൂങ്കുളിരായി നിന്നു സുഖദനിനവു നീ... അങ്ങകലത്തൊരു ജാലകച്ചില്ലയിൽ പൂ നിലാവു നീ... (പലതും പറഞ്ഞു.....) ഒന്നാം മല മേലേ അങ്ങു് കണ്ണാന്തളിക്കാട്ടിൽ ഒരു രാപ്പാടിക്കിടാത്തിയാണിന്നലെ നേരം വെളുക്കോളം ഒട്ടും ഉറങ്ങീല്ല ദൂരേ പടിഞ്ഞാറ്റേ...കരിമേഘക്കിടാത്തൻ ഒരു പാട്ടായ് പെയ്ത വേള രാവുമൊപ്പം ആർദ്രയായി ആതിരത്തിങ്കൾ മുഖം താഴ്ത്തി മേലവേ കണ്ണു പൊത്തി മേഘത്തൊടികളിൽ താരകപ്പെണ്ണുങ്ങൾ നാണമാർന്നു പോയ്... (പലതും പറഞ്ഞു.....) |