നിറമിയന്ന (അയാൾ)
This page was generated on May 6, 2024, 3:55 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംആര്‍ സോമശേഖരന്‍
ഗാനരചനദേവദാസ്
ഗായകര്‍സുദീപ് കുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 16 2013 03:52:51.

നിറമിയന്ന വാനമേ
വിജനമായ തീരമേ...
ആളൊഴിഞ്ഞ കടവിൽ ഞാൻ
ഏകനായി...
കിളിയൊഴിഞ്ഞ കൂടോ ഇന്നു്
മൂകമായി....
(നിറമിയന്ന...)

തിരയൊഴിഞ്ഞൊരീ കടവിൽ
താമരകൾ വിരിയില്ലേ....
മനസ്സിന്റെ ഇരുൾമാളത്തിൽ
ദീപങ്ങൾ തെളിയില്ലേ...
ഇനിയേതു രാഗം പാടണം
പൂമാരി പെയ്തിടാൻ..
ഇനിയേതു വീഥി പോകണം
പൂവാടി കണ്ടിടാൻ....
(നിറമിയന്ന...)

ഒളി കാണാൻ നീട്ടിയ ദീപം
ഇടനെഞ്ചിൽ കനലുകളായ്..
തെളിമാനം ചാർത്തിയ മഴവിൽ
എന്നുള്ളിൽ കരിമുകിലായ്
ഇനിയെത്ര കാലം മണ്ണിൽ
കരിനിഴൽ കളം വരയ്ക്കും...
ഇനിയെത്ര കാലം നോവിൻ
ചിതയിൽ മനമെരിഞ്ഞിടും....
(നിറമിയന്ന...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts