കണ്ണും കണ്ണും (ക്യാമല്‍ സഫാരി )
This page was generated on April 28, 2024, 5:45 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംദീപാങ്കുരന്‍
ഗാനരചനകൈതപ്രം
ഗായകര്‍അഞ്ജലി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 03 2013 07:00:52.

കണ്ണും കണ്ണും കണ്ടു മുട്ടി
മോഹനമീ കഥ തുടങ്ങി
ഗന്ധർവ്വ ശ്രുതിയലിഞ്ഞു
പ്രേമഗാനം മരുമഴയായ്
ആദ്യാനുരാഗമുള്ളിൽ
ആരാധനയായ് മാറി...
അന്നുതൊട്ടിന്നോളം ഞാൻ
ആരാധികയായ് മാറി
കണ്ണും കണ്ണും കണ്ടു മുട്ടി
മോഹനമീ കഥ തുടങ്ങി...

ഇലയില്ലാ പൂവല്ലികൾ
മരതക നിറമണിഞ്ഞുലഞ്ഞു
ഇതൾവാടും താമരയോ...
ഇതൾ പൊഴിയാ പൂവായ്..
ആകാശ വാടിയിൽ
താരാമലരേഴഴകണിഞ്ഞു
ആനന്ദ ചന്ദ്രികയിൽ നാം
നെഞ്ചോടു ചേർന്നലിഞ്ഞു...
പൊൻതൂവൽ പോലെ നാം
ഈ തെന്നലിൽ പറന്നുയർന്നു
തൂമഞ്ഞു തുള്ളിയായ്
തേന്മലരിൽ കുളിർ ചൊരിഞ്ഞു...
കണ്ണും കണ്ണും കണ്ടു മുട്ടി
മോഹനമീ കഥ തുടങ്ങി...

താലവനം പീലി നീർത്തും
കാറ്റിൽ നിൻ മുടി ഉലഞ്ഞൂ...
മലർമണം ഒഴുകുമ്പോൾ
സന്ധ്യയിൽ നിൻ മൗനരാഗം....
ഏകാന്തരാവിൽ നിൻ
ശീതളമധു മർമ്മരങ്ങൾ
ഏതോ നിഴൽപ്പാടിൽ നിൻ
ഗന്ധർവ്വ വീണാ നാദം...
നീയെന്ന പ്രണയരൂപം
ജീവനിൽ തിരയുണർത്തി
നാഥാ നിൻ രാഗമെൻ
ആത്മഗീതമായ് മാറി...
(കണ്ണും കണ്ണും...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts