കണ്മണി (പൊട്ടാസ് ബോംബ് )
This page was generated on May 1, 2024, 10:27 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംമോഹന്‍ സിതാര
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍മണികണ്ഠന്‍ ,ജിഷ നവീൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 06 2013 04:46:21.

കണ്മണീ കണ്മണീ
നല്ലഴകിൻ ചുണ്ടിൽ കാവ്യം നീ...
പ്രാണനിൽ പ്രാണനിൽ
വന്നലിയും പാട്ടിൻ ഈണം നീ....
നറുമഴയിൽ ചെറുപുഴ നീ...
കുളിരിന്റെ പൂക്കൾ ചൂടുമോ നീ മാറിൽ...
ഓ...ഓ...ഓ...
(കണ്മണീ....)

കൈതൊട്ടാലൊട്ടിക്കൂടി പൂക്കുന്നു മെല്ലേ...
പ്രായം....പെണ്ണേ നിൻ പ്രായം
കള്ളക്കണ്ണോടെങ്ങും പമ്മുന്ന കണ്ടേ
മോഹം....ദാഹിക്കും മോഹം..
ഓ ഓ...വള്ളിക്കൈകൾ മെയ്യിൽ ചുറ്റും നേരം
വെള്ളിക്കിണ്ണം തുള്ളുന്നുള്ളിന്നുള്ളിൽ
ഇളംമഞ്ഞിൻ തണുവോടെ പുലരുന്നോ നീ അകലേ...
കണ്ണെഴുതിയ കനവുകളായിരങ്ങളാടി
തമ്മിൽ തമ്മിൽ നമ്മൾ നേദിക്കില്ലേ....
(കണ്മണീ....)

കൈയെത്തും ദൂരത്തെന്നും കാണാൻ കിതച്ചൂ...
നെഞ്ചം...നാണത്തിൻ നെഞ്ചം...
തുള്ളിത്തേനോ നീട്ടും പൂക്കാലമേ നീ
സ്വന്തം....ഇന്നെന്റെ സ്വന്തം...
ഓ...ഓ...മാരിത്തെന്നൽ നിന്നെ തേടിത്തേടി
പീലിക്കണ്ണിൻ ചന്തം കൂടിക്കൂടി..
ഒരുനാളും പിരിയാനോ അരുളല്ലേ നീ മനസ്സേ...
നൊന്തുരുകിടുമിരവുകൾ ദൂരെ മാഞ്ഞു മേഘം
നാമൊന്നാകാൻ ഇഷ്ടം കൂടുന്നില്ലേ...
(കണ്മണീ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts