ഇനി പറയാം (ബഡി )
This page was generated on May 1, 2024, 12:51 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംനവനീത് സുന്ദർ
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍നിധിൻ ലാൽ ,വിജയ്‌ യേശുദാസ്‌ ,ദിവ്യ രമണി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അനൂപ് മേനോൻ ,ഹണി റോസ്
ഗാനത്തിന്റെ വരികള്‍
Last Modified: July 03 2013 07:10:39.

ഇനി പറയാം മധുരിതമാം
മൊഴികളിലാ പ്രിയരഹസ്യം
ചിരിയുടെ തരിവള കിലുകിലെയിളകീ
നീ വന്നു എൻ ഉൾ‌ത്തുടിപ്പിൽ എന്നെ എന്നെ
നിൻ മിഴിയിൽ നോക്കി ഞാൻ
സ്വയമറിയും എന്നും എന്നെ....

നീ എൻ മിഴികളിൽ വിരിയുമിളനീല മലരോ
നീ എൻ തണുവിനെ തഴുകുമതിലോല മഴയോ...
നീ വന്നു വീഴുന്നു പനിമതി പോലെൻ കൈക്കുമ്പിളിൽ
നീ വന്നു വീഴുന്നു പനിമതി പോലെൻ കൈക്കുമ്പിളിൽ
അലിയുകയായ്...അലിയുകയായ്...അകലം...ആ...ആ...
നീ എൻ മിഴികളിൽ വിരിയുമിളനീല മലരോ
നീ എൻ തണുവിനെ തഴുകുമതിലോല മഴയോ...

ശോണാഭ നിറയും പൂവിനിതളിൽ...
ലയമോഹം നുരയുമുള്ളമോടെ പതിയേ...
പ്രിയശലഭം ചായവേ...
ഉയിരുകൾതൻ മർമ്മരം...
ഒരു ശ്രുതിയായ്‌.....

തൂവെള്ളിവെയിൽ ചായുന്ന വഴിയിൽ
ഒരു പാൽമഞ്ഞു ശിലശില്പമായ് പതിയേ....
ഒരു കനലായ് നിന്നെയെൻ
ചൊടിയിതളിൽ വാങ്ങി ഞാൻ
ഉരുകുകയായ്....

നീ വന്നു എൻ ഉൾ‌ത്തുടിപ്പിൽ എന്നെ എന്നെ
നിൻ മിഴിയിൽ നോക്കി ഞാൻ
സ്വയമറിയും എന്നും എന്നെ....
ഉല്ലാസമേഘമായി ഞാൻ വരാം ഇതിലേ...
പഞ്ചാരപ്പാട്ടു മൂളി നീ തരൂ കുയിലേ...
തൂവെണ്ണിലാ പെയ്യുന്നപോൽ
ഈറൻ വെയിൽ വീഴുന്നിതാ...
നീളുന്നൊരീ മൺപാതയിൽ വരൂ...
തുഷാരപ്പാൽമലയിലൂടെ...
ഒരു താരകവനി വരെ...
പറക്കും പൊൻ തളികയേറി
രസമുള്ളൊരു മധുവിധു....
(തുഷാരപ്പാൽമലയിലൂടെ......)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts