ആരുനീ ഭദ്രേ (മന്ത്ര മോതിരം )
This page was generated on May 6, 2024, 12:34 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംജോണ്‍സണ്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍എം ജി ശ്രീകുമാർ ,സിന്ധു പ്രേംകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദിലീപ് ,Kalahavan Mani ,ഒടുവിൽ ഉണ്ണികൃഷ്ണൻ ,ഇന്ദ്രൻസ് ,നെടുമുടി വേണു
ഗാനത്തിന്റെ വരികള്‍
Last Modified: January 17 2022 18:12:22.

ആരു നീ ഭദ്രേ താപസകന്യേ ആശ്രമമേതെന്നു ചൊല്ലൂ
നീ ആശിപ്പതെന്തെന്നു ചൊല്ലൂ
ആരീക്കുമാരന്‍ ആരുടെ പൊന്മകന്‍
പോരുവാന്‍ കാരണമെന്തേ
നമ്മോടോതുവാന്‍ സങ്കടമെന്തേ

ആരു ഞാനെന്നോ
ആരു ഞാനെന്നോ താപസ കണ്വന്റെ
ഓമനപുത്രി ശകുന്തളയല്ലാ
മകനേ.. നമസ്ക്കരിക്കൂ നിന്റെ താതനെ
മന്നില്‍ പുകള്‍പെറ്റ ദുഷ്യന്തമന്നനെ

ഇല്ലാക്കളങ്കം ചുമത്തുകയോ
രാജസന്നിധിയില്‍ വന്നു ധിക്കാരപൂര്‍വ്വകം
പോകൂ കടന്ന് ധര്‍മ്മിഷ്ഠനാമെന്റെ
നാവു വിധിക്കുന്ന ശിക്ഷയേല്‍ക്കാതെ നീ

മാലിനീതീരം മറന്നുവോ നാഥാ
മാനുകള്‍ മേയോന്നോരാശ്രമ മുറ്റത്ത്
മാരനായി വന്നതും നീ മറന്നോ
എന്നെ മാറോടു ചേര്‍ത്തതും നീ മറന്നോ
വൈകാതെ രാജ്ഞിയായ്‌ വാഴിക്കുമെന്നുള്ള
വാഗ്ദാനവും എല്ലാം നീ മറന്നോ
നീ മറന്നോ നീ മറന്നോ
നമ്മുടെ മകനെ അങ്ങനുഗ്രഹിക്കൂ
മകനേ അച്ഛനേ നമസ്കരിക്കൂ

അശ്രമപ്പെണ്ണിവള്‍ക്കിത്ര ധിക്കാരമോ
അരചനോടോ നിന്റെ കപടമാം നാടകം

സത്യം തിരിച്ചറിയാത്തൊരെന്‍ നെഞ്ചിലെ
ദുഃഖം ഇതാരറിയുന്നു
കണ്വാശ്രമത്തിന്റെ പുണ്യമേ
കണ്വാശ്രമത്തിന്റെ പുണ്യമേ നീ തൂകും
കണ്ണീരില്‍ ഞാനലിയുന്നു
കണ്ണീരില്‍ ഞാനലിയുന്നു

മകനേ ഭരതനായി ഈ നാടു വാഴുക
ഭാരതമെന്നിതിന്‍ പേരുയുര്‍ന്നീടുക
മഹിതമാം സംസ്ക്കാരമാര്‍ന്നോരീ ഭാരതപ്പെരുമയും
നിന്‍ പേരുമൊരുമിച്ചു വാഴുക
ഭാരതപ്പെരുമയും നിന്‍ പേരുമൊരുമിച്ചു വാഴുക
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts