പാട്ടുകൊണ്ടൊരു തേൻപുഴ (റേഡിയോ ജോക്കി )
This page was generated on May 7, 2024, 5:48 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍ശ്രേയ ഘോഷാൽ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 10 2013 04:26:28.

ഹേഹേയ് എഹേഹെ ഹേയ്...ആഹഹാ...
പാട്ടുകൊണ്ടൊരു തേൻപുഴ...
കളിവാക്കുകൊണ്ടൊരു തൂമഴ
രാവിനുണ്ടൊരു മാളിക...
അതിനുള്ളിലുണ്ടൊരു താരക
കൂട്ടിനുണ്ടേ...കൂട്ടിനുണ്ടേ
കാത്തുവെച്ച പൊൻകിനാവുകൾ
കരളിലൊരായിരം....
(പാട്ടുകൊണ്ടൊരു...)

ഓ...തളകളിളകി വളകളിളകിയോടും പുഴ
പ്രണയകഥകൾ പകലുമിരവുമോതുന്നുവോ
തരളമാടി തനു തലോടി തോരാമഴ
കരളിൽ വീണു വെൺപളുങ്കു ചിന്തുന്നുവോ...
നിലാവു മുത്തമിട്ടൊരല്ലിയാമ്പലും
വെയിൽ പുതച്ചുനിന്ന സൂര്യകാന്തിയും
കൊതിച്ചുവോ....
ഹേയ് എഹേയ്...എഹേയ്...ഹേയ്..
എന്നും തുളുമ്പുമെൻ മനസ്സിലു്....

പാട്ടുകൊണ്ടൊരു തേൻപുഴ...
കളിവാക്കുകൊണ്ടൊരു തൂമഴ
രാവിനുണ്ടൊരു മാളിക...
അതിനുള്ളിലുണ്ടൊരു താരക
കൂട്ടിനുണ്ടേ...കൂട്ടിനുണ്ടേ
കാത്തുവെച്ച പൊൻകിനാവുകൾ
കരളിലൊരായിരം....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts