അശകൊശലെ പെണ്ണുണ്ടോ (ശൃംഗാരവേലൻ )
This page was generated on April 20, 2024, 3:56 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംനാദിര്‍ഷാ
ഗാനരചനനാദിര്‍ഷാ
ഗായകര്‍അഫ്‌സല്‍ ,ദിലീപ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദിലീപ്
ഗാനത്തിന്റെ വരികള്‍
Last Modified: September 14 2013 03:11:52.

അശകൊശലെൻ പെണ്ണുണ്ടോ...
അഴകൊഴുകുന്നൊരു പെണ്ണുണ്ടോ...(2)
പെണ്ണിന്റപ്പനു് ക്യാഷുണ്ടോ
മണവാളൻ റെഡി മാളോരേ...ഹേയ്...

അശകൊശലെൻ പെണ്ണുണ്ടോ...
അഴകൊഴുകുന്നൊരു പെണ്ണുണ്ടോ...
പെണ്ണിന്റപ്പനു് ക്യാഷുണ്ടോ
അംബാനിക്കിനി മോളുണ്ടോ
ടാറ്റാ ബിർളാ അങ്കിൾമാർക്കിനി
കെട്ടിക്കാനായ് മകളുണ്ടോ....
ശൃംഗാര വേലാ...ശൃംഗാര വേലാ...
ശൃംഗാര വേലാ...ശൃംഗാര വേലാ...

ഒത്തുപിടിച്ചാൽ മലയും പിളരും
കാശു വിതച്ചാൽ പൊന്നും വിളയും
പൊന്നു കൊടുത്താൽ പെണ്ണും വളയും
സത്യമതാണല്ലോ...
അക്കരെയുള്ളൊരു പെണ്ണിന്നഴകും
ഇക്കരെയുള്ളൊരു പെണ്ണിൻ നിറവും
കണ്ടു തലയ്ക്കു പിടിക്കാനിവനോ
നേരമില്ലല്ലോ....
കോടി ലഭിക്കേണം...ലൈഫിനു മോടികൊടുക്കേണം
പണമെണ്ണിത്തന്നാലോ ബണ്ടിച്ചോറിൻ മോളെ കെട്ടാം
നാടുമൊത്തം ക്യാഷെടുത്തു വീശിയാലിന്നു്
ഏതു മോശമുള്ള പേരും ലേശം മാറിപ്പോകും
ശൃംഗാര വേലാ...ശൃംഗാര വേലാ...
ശൃംഗാര വേലാ...ശൃംഗാര വേലാ...

സാക്ഷാൽ ഭഗവാൻ കള്ളക്കണ്ണനു്
പതിനാറായിരമാകാമെങ്കിൽ
ഇന്നീ കുഞ്ഞിക്കണ്ണനു പെണ്ണൊരു ഡസനാകാമല്ലൊ
മുന്നിൽ നിൽക്കണ മാലാഖയ്ക്കൊരു
മിന്നു കൊടുക്കാൻ അടിയനുവേണ്ടി
അന്തോണീസ്സു പുണ്യാളച്ചൻ കാവലു നിൽക്കൂല്ലോ...
വിട്ടുപിടിക്കേണം..മറ്റൊരു നാടു പിടിക്കേണം
ബിൽ‌ഗേറ്റ്സ് മച്ചാന്റെ വീട്ടിൽ ചെന്നു് ഗെയ്റ്റിൽ തട്ട്യാൽ
മോളിറങ്ങി വരുന്നനേരം ലൈൻ കൊടുക്കേണം
അവരുടെ ക്യാഷു മൊത്തം അടിച്ചുമാറ്റാൻ
അവളെ കെട്ടാം...
ശൃംഗാര വേലാ...ശൃംഗാര വേലാ...
ശൃംഗാര വേലാ...ശൃംഗാര വേലാ...
(അശകൊശലെൻ പെണ്ണുണ്ടോ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts