നീർത്തുള്ളികൾ തോരാതെ (ശൃംഗാരവേലൻ )
This page was generated on April 26, 2024, 1:07 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍താൻസൻ ബേർണി ,തുളസി യതീന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 14 2013 03:12:53.

നീർത്തുള്ളികൾ തോരാതെ
നീലപ്പീലിക്കണ്ണോരം
നാം കണ്ടൊരാ സ്വപ്നങ്ങൾ
വീണ്ടും വീണ്ടും തെളിയുന്നു...
ഒരു നിലാവു പോലെ നീ
അകലെ മാഞ്ഞു പോയാലും
നിഴലായ് ഞാൻ വഴിയോരത്തിനിയും കാതോർക്കും
തിരികെ നീ വരുവോളം കനലായ് ഞാൻ നീറും...
നീർത്തുള്ളികൾ തോരാതെ
നീലപ്പീലിക്കണ്ണോരം
നാം കണ്ടൊരാ സ്വപ്നങ്ങൾ
വീണ്ടും വീണ്ടും തെളിയുന്നു...

ഓർമ്മയിൽ സുഗന്ധമായി
പൊയ്പ്പോയ നാളുകൾ
മൂകമായ് വീണ്ടുമെന്തേ ഓടിയെത്തുന്നൂ...
മേടം പോയി കണിക്കൊന്നപോലെ
വെയിലാളി ചില്ലയിൽ
ഇനി നിന്നിൽനിന്നും എന്നിൽ വന്നു ചേരുമോ
രാഗസൗരഭങ്ങളോടെ...
കിനാവിൻ പൊന്നോടം...കിനാവിൻ പൊന്നോടം...
നീർത്തുള്ളികൾ തോരാതെ
നീലപ്പീലിക്കണ്ണോരം
നാം കണ്ടൊരാ സ്വപ്നങ്ങൾ
വീണ്ടും വീണ്ടും തെളിയുന്നു...

ആ...ആ....ആ...ആ...
ആയിരം യുഗങ്ങളായി തേടി അലഞ്ഞു ഞാൻ
പ്രാണനിൽ ചായുമേതോ പൂനിലാവിനെ...
ആയിരം യുഗങ്ങളായി തേടി അലഞ്ഞു ഞാൻ
പ്രാണനിൽ ചായുമേതോ പൂനിലാവിനെ...
ആരും കാണാതുള്ളിന്നുള്ളിൽ നിന്നെ
പവിഴംപോൽ കാത്തു ഞാൻ
ഇനി എന്നാണെന്നിൽ തങ്കക്കൊലുസ്സോടെ നീ
പാദ താള ലോലയായി
വിളങ്ങും പൂക്കാലം...വിളങ്ങും പൂക്കാലം...
(നീർത്തുള്ളികൾ തോരാതെ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts